ബിഗ് ബോസ് സീസണ് മൂന്നില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് റംസാന്. ഷോയില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി കൂടിയാണ് റംസാന്. മുമ്പ് നിരവധി റിയാലിറ്റി ഷോകളിലും റംസാന് വിജയം കൊയ്തിരുന്നു. ബിഗ് ബോസിലും തന്റെ നൃത്തചുവടുമായി റംസാന് പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു. ഈ മത്സരാര്‍ത്ഥിക്ക് ആരാധകരും ഏറെയാണ്.
ആദ്യ വരവില്‍ തന്നെ ഇംപ്രഷനുണ്ടാക്കിയ റംസാന് വീടിനുള്ളില്‍ സ്ഥായിയായ സ്വാഭാവം കാണിക്കുന്ന ഒരു മത്സരാര്‍ഥികൂടിയാണ്. കഴിഞ്ഞദിവസം ആയിരുന്നു റംസാന്റെ പിറന്നാള്‍ ദിനം. ഷോയില്‍ മത്സരാര്‍ത്ഥികളുടെ പിറന്നാളില്‍ ബിഗ് ബോസ് എന്തെങ്കിലും സര്‍പ്രൈസ് ഒരുക്കാറുണ്ട്. ഇപ്പോള്‍
റംസാനും പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ സമ്മാനം ആണ് ബിഗ് ബോസ് ഒരുക്കിയത്.
പിറന്നാള്‍ ദിനത്തില്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ റംസാനെ ഒരു കുഞ്ഞാവ ലുക്കില്‍ ആണ് ഒരുക്കിയത്. ശേഷം കിടിലന്‍ സര്‍പ്രൈസ് സമ്മാനവും റംസാന് വേണ്ടി ബിഗ് ബോസ് ഒരുക്കിയിരുന്നു ഉപ്പയെയും, ഉമ്മയെയും , ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈവില്‍ കാണാന്‍
റംസാന് സാധിച്ചു.
‘മോന് നല്ല രീതിയില്‍ കളിക്കുന്നുണ്ട്, ഈ രീതിയില്‍ തന്നെ മുന്പോട്ട് പോകണമെന്ന് റംസാന്റെ ഉപ്പ പറയുമ്പോള്‍, മോന് ഭയങ്കര ക്ഷീണമാണ്; നന്നായി ഭക്ഷണം കഴിക്കണം, ആരോഗ്യം നോക്കണം എന്ന ഉപദേശത്തോടൊപ്പമാണ് ഉമ്മ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിന്നാലെ റംസാന്റെ സുഹൃത്തും നടിയുമായ മാളവികയുടെ പിറന്നാള്‍ ആശംസയും എത്തിയിരുന്നു.