വിശാഖപട്ടണം: ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ ബീച്ചില്‍ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം.
വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് ആണ് രേഖ അറിയിച്ചിരിക്കുന്നത്. പോസ്റ്റിന് വലിയ ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.
വിമര്‍ശനം കടുത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
അതേസമയം ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമയില്‍ എത്തിയ താരമാണ് രേഖ. കല്യാണ തസ്മൈ നമ, മാംഗല്യം, ദാമിനി വില്ല, കട്സായനി, സ്വാതി ചിനുകു, രംഗലീല എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍.