ഒരിക്കൽ നഷ്ടപ്പെട്ട കന്യകാത്വം എങ്ങനെ വീണ്ടെടുക്കാം? എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ഇതാ

കന്യകാത്വം എന്നത് ഇന്ത്യ പോലൊരു രാജ്യത്ത് വലിയ സംഭവമാണ്. ബഹുഭൂരിപക്ഷം ആളുകളും ഒന്നുകിൽ നിരക്ഷരരാണ്, വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരാണ് അല്ലെങ്കിൽ അന്ധവിശ്വാസികൾ ആണ്. അതുകൊണ്ടുതന്നെ ആളുകൾ കന്യാത്വം പോലെയുള്ള വിവരക്കേടുകളിൽ ഇന്നും വിശ്വസിക്കുന്നു. കന്യകാത്വം ആണ് ഒരു പെൺകുട്ടിയുടെ വിശുദ്ധി നിർണയിക്കുന്ന ഘടകം എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. സത്യമതല്ല എങ്കിലും ഈ മണ്ടന്മാരെ അത് പറഞ്ഞു മനസ്സിലാക്കുക എന്നത് എളുപ്പമല്ല. ഇത്തരത്തിലുള്ള മണ്ടന്മാരെ പറ്റിക്കാൻ കന്യകാത്വം പുനസൃഷ്ടിക്കുക എന്ന വഴിയാണ് ഇപ്പൊൾ മിക്ക പെൺകുട്ടികളും സ്വീകരിക്കുന്നത്.

പ്രധാനമായും രണ്ടു വഴികളാണ് കന്യകാത്വം പുനഃസൃഷ്ടിക്കാൻ ഉള്ളത്. സർജറിയിലൂടെ പുന സൃഷ്ടിക്കുക എന്നതാണ് ആദ്യത്തെ വഴി. ഹൈമെനൊപ്ലാസ്റ്റി എന്നാണ് ഈ സർജറിക്ക് പറയുന്ന പേര്. പല കാരണങ്ങൾകൊണ്ട് ഒരു പെൺകുട്ടിക്ക് കന്യകാത്വം നഷ്ടപ്പെടാം. വിവാഹത്തിന് മുൻപുള്ള ഫിസിക്കൽ റിലേഷൻഷിപ്പ്, സ്ട്രെസ്സ് ധാരാളം ഉള്ള കായിക ഇനങ്ങളിൽ ഏർപ്പെടുക എന്നതൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. സ്വിമ്മിംഗ്, ഓട്ടം, മറ്റ് കായിക ഇനങ്ങൾ എന്നിവ ഉദാഹരണം. വെറും 40 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന സർജറി ആണ് ഇത്. അനസ്തേഷ്യ തന്നതിനു ശേഷമായിരിക്കും സർജറി ചെയ്യുന്നത്. സർജറി കഴിഞ്ഞ് കുറച്ചുകാലത്തേക്ക് നീര് കെട്ടൽ അനുഭവപ്പെട്ടേക്കാം. അതുപോലെ കുറച്ചുകാലത്തേക്ക് വേദനയും അനുഭവപ്പെട്ടു എന്ന് വരാം.

എല്ലാ പെൺകുട്ടികൾക്കും കന്യകാത്വവും വീണ്ടെടുക്കാനുള്ള സർജറി ചെയ്യാൻ സാധിക്കില്ല. അതിന് ചില നിബന്ധനകൾ ഉണ്ട്. ഒന്നാമത്തെ നിബന്ധന പ്രായം തന്നെയാണ് – പതിനെട്ട് വയസ്സിന് മുകളിൽ ആയിരിക്കണം പ്രായം. അതുപോലെ മറ്റ് കലശലായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വ്യക്തി ആയിരിക്കണം. അങ്ങനെയാണെങ്കിൽ ഈ സർജറി കാരണം അത്തരം അസുഖങ്ങൾ മൂർച്ചപെടുവാൻ സാധ്യതയുണ്ട്.

എല്ലാ പെൺകുട്ടികൾക്കും ഒരുപോലെ കന്യകാത്വം ഉണ്ടാവില്ല. അതുപോലെ കന്യകാത്വം നഷ്ടപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടാവണമെന്നില്ല. ആദ്യമായി ബന്ധപ്പെടുമ്പോൾ മാത്രമേ രക്തസ്രാവം ഉണ്ടാവുകയുള്ളൂ എന്നും പറയാൻ പറ്റില്ല. അതുപോലെതന്നെ കന്യകാത്വം നഷ്ടപ്പെടാൻ ശാരീരികമായി ബന്ധപ്പെടണം എന്ന് ഒരു നിർബന്ധവുമില്ല. കായികമായി ഒരു അധ്വാനവും ചെയ്യാത്ത പെൺകുട്ടികളുടെ പോലും കന്യകാത്വം താനെ നഷ്ടപ്പെടാറുണ്ട്. എന്നാൽ ഇതൊന്നും നമ്മുടെ നാട്ടിലെ ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാക്കുവാനുള്ള പക്വത ഇല്ല എന്നത് തീർച്ച. അതുകൊണ്ടുതന്നെ അവരെ പറ്റിക്കുവാൻ പെൺകുട്ടികൾ ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്താൽ അവരെ ഒട്ടും കുറ്റം പറയാൻ പറ്റില്ല.