ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് ആശങ്കയുണ്ടാക്കുന്നതല്ലെന്ന് രവീന്ദ്ര ജഡേജ. നായകനെന്ന നിലയില്‍ ധോനി ടീമില്‍ ഉണ്ടാക്കിയ മഹത്തായ പൈതൃകം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ലക്ഷ്യമെന്നും ജഡേജ പറഞ്ഞു.
മഹി ഭായ് (ധോണി) ഇപ്പോഴും ടീമിലുണ്ട്. തനിക്ക് എന്ത് സംശയം വന്നാലും അദ്ദേഹത്തോടു ചോദിക്കാം. സംശയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സമീപത്തേക്ക് തന്നെ ചെല്ലും. അതുകൊണ്ടു തന്നെ പുതിയ സ്ഥാനം ഒട്ടും ആശങ്കയുണ്ടാക്കുന്നില്ലെന്ന് ജഡേജ വ്യക്തമാക്കി.
ഐ.പിഎല്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് ധോണി, നാകസ്ഥാനം ജഡേജക്ക് കൈമാറിയത്. ചെന്നൈയുടെ മൂന്നാമത്തെ നായകനാണ് ജഡേജ. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ക്ക് നിലവിലെ റണ്ണേഴ്സ് അപ്പായ കൊല്‍ക്കത്തയാണ് എതിരാളികള്‍.