രവി ശാസ്ത്രീയെ അറിയാത്ത ഇന്ത്യക്കാർ കുറവായിരിക്കും. പ്രശസ്ത ക്രിക്കറ്റ് കളിക്കാരനും, ഇന്ന് ടീം ഇന്ത്യയുടെ ഹെഡ് കോച്ചും ആണ് അദ്ദേഹം. ക്രിക്കറ്റ് ലോകവും, ബോളിവുഡും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. വിരാട് കോലി വിവാഹം ചെയ്തിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടിയായ അനുഷ്കയെ ആണ്. ചിലർ ബോളിവുഡ് നടികളുമായി പ്രണയത്തിലും ആണ്. ഇത്തരത്തിലുള്ള പ്രണയജോഡി ആയിരുന്നു അമൃത സിംഗും – രവി ശാസ്ത്രിയും. എൺപതുകളിലെ പ്രശസ്ത ബോളിവുഡ് നടി ആയിരുന്നു അമൃതാ സിംഗ്.
അന്ന് രവിശാസ്ത്രിയാകട്ടെ ഇന്ത്യൻ ടീമിലെ സൂപ്പർതാരം. ഇരുവരും വൈകാതെ പ്രണയത്തിലായി. വിവാഹ നിശ്ചയം വരെ എത്തിയതാണ് ഈ പ്രണയം. എന്നാൽ പെട്ടെന്നാണ് ഈ ബന്ധം അവസാനിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ ചേർത്ത് ഒരു പ്രശസ്ത മാഗസിൻ കവർ ചിത്രം വര തയ്യാറാക്കിയിട്ടുണ്ട്. രണ്ടുപേരും അവരവരുടെ മേഖലകളിൽ തിളങ്ങി നിൽക്കുകയായിരുന്നു അന്ന്. ഇതിനിടയിലാണ് ഈ അവർ പരിചയപ്പെടുന്നതും അടുക്കുന്നതും. ഇരുവരെയും ഒരുമിച്ച് പലപ്പോഴായി പാപ്പരാസികൾ കണ്ടിട്ടുണ്ട്. ഇത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
ന്യൂയോർക്കിൽ വച്ച് ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ വരെ പരന്നു. അതിനിടയിലായിരുന്നു വിവാഹനിശ്ചയം കടന്നുവരുന്നത്. ആരാധകർ ആകട്ടെ ഏറെ ആവേശത്തിലും ആയി. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് പിരിയാൻ തീരുമാനിച്ച കാര്യം ഇവർ പറഞ്ഞത്. ഒരു നടിയെ തനിക്ക് ഭാര്യയായി വേണ്ട എന്നായിരുന്നു രവിശാസ്ത്രി അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഷോവനിസ്റ്റ് ആയ വ്യക്തിയാണ് താൻ.
വീട് ആയിരിക്കണം അവളുടെ ആദ്യത്തെ പ്രയോറിറ്റി. ആ സമയം കരിയർ ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു എന്നും അമൃത വ്യക്തമാക്കി. കുറച്ചു വർഷങ്ങൾ കഴിഞ്ഞിട്ട് ആയിരുന്നെങ്കിൽ താൻ അതിനെക്കുറിച്ച് ആലോചിച്ചിരുന്നേനെ. പിന്നീട് ഇരുവരും വേറെ വിവാഹിതരായി. സൈഫ് അലി ഖാൻ ആണ് പിന്നീട് അമൃതയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.