മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രശ്മിക മന്ദന. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ കേരളത്തിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഗോപിസുന്ദർ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഗീതാഗോവിന്ദം കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമായിരുന്നു.
ഇന്ന് തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലെ നായികയാണ് ഇപ്പോൾ രശ്മിക. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളാണ് സുകുമാർ.
രശ്മിക ആരാധകർക്ക് ഇന്ന് വലിയ ഒരു സന്തോഷവാർത്ത ആയിരുന്നു ഗൂഗിൾ തന്നത്. 2020 വർഷത്തെ “നാഷണൽ ക്രഷ് ഓഫ് ഇന്ത്യ” ആയി താരത്തെ ആയിരുന്നു ഗൂഗിൾ പ്രഖ്യാപിച്ചത്. ഈ വാർത്ത പുറത്തു വന്നത് മുതൽ വലിയ ആഘോഷത്തിലാണ് രശ്മിക മന്ദന ആരാധകർ. ട്വിറ്ററിൽ വലിയ രീതിയിൽ ഈ വാർത്ത ട്രെൻഡിങ് ആണ്.
രശ്മിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. പലരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും താരത്തിൻ്റെ കയ്യിലെ ടാറ്റു. “ഇർറിപ്ലേസബിൽ” എന്ന ഇംഗ്ലീഷ് വാക്കാണ് കയ്യിൽ പച്ചകുത്തിയത്. എന്നാൽ ഇതിന് പിന്നിലെ രഹസ്യം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയുകയുള്ളൂ.
കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക സിനിമാലോകത്തേക്ക് കടക്കുന്നത്. രക്ഷിത് ഷെട്ടി ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങും നടന്നു. വളരെ ഏറെ ആഘോഷിക്കപ്പെട്ട ഒരു വാർത്തയായിരുന്നു ഇത്.
എന്നാൽ അധികം വൈകാതെ തന്നെ ഇരുവരുടേയും വിവാഹ ക്യാൻസൽ ചെയ്യുകയായിരുന്നു. ഇതിന് വ്യക്തമായ കാരണം ഇതുവരെ ഇരുവരും പുറത്ത് വിട്ടിട്ടില്ല. പലരും കരുതുന്നത് ഇരുവരും പ്രണയത്തിലായ ശേഷമാണ് രശ്മിക കയ്യിൽ പച്ചകുത്തിയത് എന്നാണ്. രക്ഷിതിന് വേണ്ടിയാണ് താരം കയ്യിൽ പച്ചകുത്തിയത് എന്ന വാദം തെറ്റാണ്. കോളേജ് കാലഘട്ടത്തിലാണ് രശ്മിക കയ്യിൽ പച്ച കുത്തുന്നത്.
ജീവിതത്തിലൊരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിക്ക് വേണ്ടിയാണ് രശ്മിക ഇത് ചെയ്തത്. അതു മറ്റാരുമല്ല, താൻ തന്നെയാണ്. ജീവിതത്തിൽ ഏറ്റവും അധികം താരം സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും തന്നെ തന്നെയാണ്. അതുകൊണ്ടാണ് താരം തനിക്ക് വേണ്ടി ഇങ്ങനെ പച്ചകുത്തിയത്.