മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രമ്യ കൃഷ്ണൻ. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ 51ആം പിറന്നാൾ. പിറന്നാൾ ആഘോഷം കെങ്കേമമായി സഹ പ്രവർത്തകരും കുടുംബാംഗങ്ങളും കൊണ്ടാടി. ലിസി, തൃഷ, ഖുശ്ബു, രാധിക ശരത്കുമാർ, മധുബാല, പ്രജീന, ഉമാ റിയാസ്, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ആയിരുന്നു ആഘോഷത്തിൽ പങ്കെടുത്തത്. രമയുടെ വീട്ടിൽവെച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ അരങ്ങേറിയത്.
ചെന്നൈയിലാണ് രമ്യയുടെ വീട്. ഇവിടെ നിന്നുമാണ് പിറന്നാൾ ആഘോഷങ്ങൾ അരങ്ങേറിയത്. ആഘോഷ രാവിൽ എടുത്ത ചിത്രങ്ങൾ ഖുശ്ബുവും ലിസിയും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. ധാരാളം ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ താരത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് എത്തുന്നത്.
പതിമൂന്നാമത്തെ വയസ്സിൽ ആണ് രമ്യകൃഷ്ണൻ സിനിമ കരിയർ ആരംഭിക്കുന്നത്. വെല്ലൈ മനസ്സു എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഒരു തമിഴ് ചിത്രമായിരുന്നു ഇത്. നാലു പതിറ്റാണ്ട് അടുത്തായി സിനിമയിൽ സജീവമായി നിൽക്കുന്ന താരം കൂടിയാണ് രമ്യകൃഷ്ണൻ ഇപ്പോഴും. ഇതുവരെ 200ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമേ ഹിന്ദിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.
2003 വർഷത്തിലായിരുന്നു താരം വിവാഹിതയായത്. തെലുങ്ക് താരം കൃഷ്ണ വംശിയേ ആയിരുന്നു താരം വിവാഹം ചെയ്തത്. വിവാഹശേഷം ഹൈദരാബാദിലാണ് ഇരുവരും താമസിക്കുന്നത്. ഒരു മകനുണ്ട് താരത്തിന്. പടയപ്പ എന്ന ചിത്രത്തിലെ നീലാംബരി എന്ന കഥാപാത്രമാണ് നടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് വേണമെങ്കിൽ പറയാം. ഇതിനു പുറമേ അടുത്തിടെ പുറത്തിറങ്ങിയ ബാഹുബലി എന്ന സിനിമയിൽ ശിവകാമി എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് ധാരാളം പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും താരം പിടിച്ചുപറ്റി.
View this post on Instagram