രാംചരൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈയടുത്തു കൂടി ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൻറെ ഭാഗമായ നടനാണ് ഇദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിൽ താരം നായകനായിരുന്നു. അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തെ ആണ് ഇദ്ദേഹം അവതരിപ്പിച്ചത്. ചിത്രം കഴിഞ്ഞതോടെ ഇദ്ദേഹത്തിൻറെ താരമൂല്യം കുതിച്ചുയർന്നു.
പുതിയ പ്രൊജക്ടുകളുടെ തിരക്കിലാണ് ഇദ്ദേഹം ഇപ്പോൾ. ഇദ്ദേഹത്തിന് ഒപ്പം മറ്റൊരു നായകകഥാപാത്രത്തെ അവതരിപ്പിച്ചത് ജൂനിയർ എൻടിആർ ആണ്. എൻടിആർ ഇൻറെ കൊച്ചുമകനാണ് ജൂനിയർ എൻടിആർ. തെലുങ്കിലെ മുൻനിര നടനാണ് ഇദ്ദേഹം. ഒട്ടനവധി തെലുങ്ക് ആരാധകർ ഇദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മറ്റൊരു കാര്യമാണ്.
ഡ്രൈവറുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് റാം ചരൺ. നരേഷ് എന്നാണ് ഡ്രൈവറുടെ പേര്. വർഷങ്ങളായി രാംചരൺ ഇൻറെ ഡ്രൈവറാണ് ഇദ്ദേഹം. വളരെ സ്നേഹമാണ് താരത്തിന് ഇദ്ദേഹത്തോട് ഉള്ളത്. ഭാര്യ ഉപാസന യോടെയാണ് പിറന്നാൾ രാംചരൻ ഗംഭീരം ആക്കിയത്.
ഒരു സർപ്രൈസ് കേക്ക് ആയിട്ടാണ് രാംചരൻ പിറന്നാൾ ആഘോഷത്തിന് എത്തിയത്. തൻറെ കൂടെയുള്ളവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് താരം കരുതുന്നത് എന്ന് ആരാധകർ പറയുന്നു. അവർക്ക് ആവശ്യത്തിനനുസരിച്ച് കാര്യങ്ങൾ താരം ചെയ്തു കൊടുക്കുമെന്നും ആരാധകർ അവകാശപ്പെട്ടു.