മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി, മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് താരം. ബോളിവൂഡിൽ വരെ തന്റെ സാനിധ്യം താരം അറിയിച്ചു കഴിഞ്ഞു. ഇപ്പൊ പുതിയതായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.
ഹോം ക്വാറന്റൈന് ആനന്ദകരമാക്കൂ എന്ന് നടി റായ് ലക്ഷ്മി പറയുന്നു. സ്വന്തമായി മേക്കപ്പ് ഇടുന്ന ഫോട്ടോയും കാറിനുള്ളില്‍ നിന്നുള്ള സെല്‍ഫിയുമാണ് നടി റായ് ലക്ഷ്മി ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തമായി സന്തോഷം കണ്ടെത്തൂവെന്ന് പറഞ്ഞ് ലിപ്സ്റ്റിക് ഇടുന്ന ഫോട്ടോ ക്യൂട്ടായിരിക്കുന്നു.
പാര്‍ട്ടി വസ്ത്രമണിഞ്ഞുള്ള സൂപ്പര്‍ ഫോട്ടോ റായ് ലക്ഷ്മി നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. സിനിമകളില്‍ നിന്ന് ഇടവേള എടുത്ത റായ് ലക്ഷ്മി പെട്ടെന്നായിരുന്നു അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി എത്തിയത്. മെലിഞ്ഞ് സെക്സിയായി എത്തിയ റായ് ലക്ഷ്മിയെ കണ്ട് കണ്ണു തള്ളിപോയി. അത്രമാത്രം വര്‍ക്കൗട്ട് ചെയ്താണ് റായ് തന്റെ ഇപ്പോഴത്തെ ശരീരം ഉണ്ടാക്കിയെടുത്തത്. നിരവധി വര്‍ക്കൗട്ട് വീഡിയോയും റായ് ലക്ഷ്മി ഷെയര്‍ ചെയ്തിരുന്നു.