തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് ആറുമണിക്ക് ശേഷം ടിവിയുടെ മുന്നിൽ ഇരിക്കുന്ന വീട്ടമ്മമാരുടെ എണ്ണം ഇന്നും കേരളത്തിൽ ഒരു കുറവും ഇല്ല. സീരിയൽ എന്ന വികാരം അവരെ വിട്ടു പോകില്ലെന്ന് ടിവി റേറ്റിംഗ് എന്നും ഓർമിപ്പിക്കുകയാണ്. മലയാളത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള സീരിയലുകളുടെ ലിസ്റ്റിൽ ഒരു സമയത്ത് നിറഞ്ഞുനിന്ന സീരിയൽ ആയിരുന്നു പൊന്നമ്പിളി. ഈ സീരിയലിൻ്റെ സ്ഥിരം പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് രാഹുല് രവി.
കുഞ്ഞു സീരിയലിലും സിനിമയലിലും മുഖം കാണിച്ചതിനു ശേഷം നാടുവിടാൻ ഒരുങ്ങിയ രാഹുൽ രവിക്ക് പൊന്നമ്പിളിയുടെ കഥ ഇഷ്ടം ആയതിനുശേഷം പോക്ക് മാറ്റിവയ്ക്കുകയായിരുന്നു. പൊന്നമ്പിളിയിലെ ഹരി പത്മനാഭൻ ആയും മലയാളം തമിഴ് കന്നഡ ഭാഷകളിലായി നിരവധി സൈറ്റുകളിൽ താരമാകാൻ പിന്നീട് രാഹുലിന് സാധിച്ചു. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയ നന്ദിനി എന്ന സീരിയലിലെ കഥാപാത്രത്തിന് കൂടുതൽ പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞിരുന്നു. അഭിനയത്തിൽ നിന്ന് അവതാരകനായി ചുവടു മാറ്റിയപ്പോൾ അവിടെയും പ്രേക്ഷകർ രാഹുലിനെ കൈയൊഴിഞ്ഞില്ല. സൂര്യ ടിവിയിലെ ചോക്ലേറ്റ് സീരിയലിലും താരം അഭിനയിച്ചിരുന്നു വിക്രം എന്നായിരുന്നു അതിലെ കഥാപാത്രത്തിൻറെ പേര്. സൺ ടിവിയിലെ കണ്ണാനെ കണ്ണേ എന്ന സീരിയലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്ര ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലൈഫ് ലൈൻ എന്ന ക്യാപ്ഷനോട് ഒരു പെൺകുട്ടിയുടെ കൂടെ കൈപിടിച്ച് ഒരു നാട്ടിൻപുറത്തെ വഴിയിൽ നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാരാണെന്ന് ഉള്ള വ്യക്തമായ കാര്യങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. പച്ചനിറത്തിലുള്ള പാവാടയും ചുവന്ന ബ്ലൗസും അണിഞ്ഞ് മുല്ലപ്പൂ ചൂടി ഓലക്കുട മറഞ്ഞു നടക്കുകയാണ് പെൺകുട്ടി. ഇരുവരും നേരെ നടന്നു പോവുമ്പോൾ തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
താരത്തിനെ കല്യാണനിശ്ചയം ആണോ അതോ മറ്റു വല്ല സിനിമയുടേയും സീരിയലിൻ്റെയോ ഷൂട്ട് ആണോ എന്നൊന്നും താരം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇത് പൊന്നമ്പിളി ആണെന്ന് ആളുകൾ കമൻറ് ചെയ്തിട്ടുണ്ട്. രാഹുലിനെ ജീവിതത്തിൻറെ കൈ പിടിക്കാൻ വരുന്നത് പൊന്നമ്പിളി തന്നെയാണോ ചോദ്യത്തിന് വരുംദിവസങ്ങളിൽ രാഹുൽ തന്നെ ഉത്തരം പറയും എന്ന് പ്രതീക്ഷിക്കാം.
പറവൂർ സ്വദേശിയായ രാഹുൽ എറണാകുളം നോർത്ത് പറവൂർ മാതാ കോളേജിലെ ബിടെക് വിദ്യാർഥിയായിരുന്നു പഠനശേഷം സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു.
2013 ഡോൾസ് എന്ന സിനിമയിലൂടെയാണ് സിനിമയിൽ തുടക്കം കുറിക്കുന്ന തുടർന്ന് ഒരു ഇന്ത്യൻ പ്രണയകഥ ജോമോൻറെ സുവിശേഷങ്ങൾ എന്നിവ ഉൾപ്പെടെ ആറ് മലയാളചിത്രങ്ങളിൽ ഒരു തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു.