ആരാധകർ ഏറെ കാത്തിരുന്ന് ഒടുവിൽ കഴിഞ്ഞ ദിവസം രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയെ കണ്ടത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം റാഹ തന്നെയാണ്. ഒരുവർഷത്തോളം ആയിട്ടും കുഞ്ഞിനെ പുറംലോകത്തിന് ആലിയയും രൺബീറും പരിജയപ്പെടുത്തിയിരുന്നില്ല. എന്നാൽ വൻ സർപ്രൈസ് എന്നോണം ക്രിസ്മസ് ദിനത്തിൽ റാഹ ക്യാമറയ്ക്ക് മുന്നിലെത്തി. പിങ്കും വെള്ളയും കലർന്ന ഉടുപ്പും ചുവന്ന ഷൂസും ധരിച്ച് മാലാഖയെ പോലെ എത്തിയ റാഹയെ ആരാധകർ ഒന്നടങ്കം ഏറ്റെടുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ഇതാ ഇപ്പോൾ ചിലർ പറയുന്നത് റാഹയെ കാണാൻ രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെ ആണെന്നാണ് ഭൂരിഭാഗം പേരും ഇത്പറയുന്നുണ്ട്. കപൂർ കുടുംബത്തിലെ ഏറെപേർക്കും ഉള്ള ഇളം നീല കണ്ണുകളാണ് റാഹയ്ക്കും ഉള്ളത്. എന്നാൽ മറ്റു ചിലർ കണ്ണുകൾ കപൂർ കുടുംബത്തിലേത് ആണെങ്കിലും മുഖച്ഛായ ആലിയയുടേത് ആണെന്നാണ് പറയുന്നത്. ഡാഡി ഗേളാണ് റാഹയെന്നും ഇവർ പറയുന്നുണ്ട്. 2022 നവംബറിൽ ആയിരുന്നു റാഹ ജനിക്കുന്നത്.
ഒട്ടേറെ ക്യാമറകൾ ഉണ്ടായിരുന്നില്ലും ഒന്നിനോടും ഭയം തോന്നാതെ ഇരുന്ന റാഹയുടെ കോൺഫിഡൻസിനെ പ്രശംസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭാവിയിൽ ബോളിവുഡ് ഭരിക്കാൻ പോകുന്ന താരസുന്ദരി എന്നും ഇവർ പറയുന്നുണ്ട്. ബോളിവുഡിന്റെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തത്