ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാധിക ആപ്തെ. സ്ഥിരം ക്ലീഷേ ബോളിവുഡ് സിനിമകളിൽ അല്ലാ രാധിക അഭിനയിക്കാർ ഉള്ളത്. അഭിനയത്തിന് എന്തെങ്കിലും സാധ്യത ഉള്ള കഥാപാത്രങ്ങൾ മാത്രമാണ് ഇവർ തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇവർ എന്ന് നിസ്സംശയം പറയാം. പാർചഡ് എന്ന സിനിമയിലെ ഇവരുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ കഥാപാത്രം തന്നെയാണ് താരത്തിന് നിരവധി വിമർശനങ്ങൾ നേടിക്കൊടുക്കുന്നത്.
സിനിമയിലെ ഒരു രംഗത്തിൽ താരം ന്യൂഡ് ആയിട്ട് അഭിനയിക്കുന്നുണ്ട്. എന്നാൽ ഇതു മുഴുവനായി സിനിമയിൽ കാണിച്ചിട്ടില്ല. ഇപ്പോൾ ആ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ധാരാളം വിമർശനങ്ങൾ ആണ് താരം ഇതിനെത്തുടർന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു പോലുള്ള ആളുകൾ കാരണമാണ് ഇന്ത്യൻ സംസ്കാരം നശിക്കുന്നത് എന്നാണ് ചില ആളുകൾ ഉന്നയിക്കുന്ന വാദം. അതുകൊണ്ട് രാധിക അഭിനയിക്കുന്ന സിനിമകൾ കാണരുത് എന്നാണ് എല്ലാവരും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ അഭിപ്രായപ്പെടുന്നത്.
ഇതിനു പുറമേ തമിഴ് സിനിമയിൽ നിന്നും തനിക്ക് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമയുടെ ഷൂട്ടിങ് വേണ്ടി താരം തമിഴ്നാട്ടിൽ എത്തി. സിനിമയുടെ ആദ്യ ഷൂട്ടിംഗ് ദിനം ആയിരുന്നു അത്. ആ സിനിമയിലെ പ്രധാന താരം വന്നു തൻറെ അടുത്ത് ഇരിക്കുകയും കാലിൽ ഇക്കിളിയിടാൻ തുടങ്ങുകയും ചെയ്തു. അയാൾക്ക് തന്നെ മുൻപരിചയം ഉണ്ടായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. താരം ഉടനെതന്നെ ഇയാളുടെ കരണത്ത് ഒരെണ്ണം കൊടുത്തു. പിന്നീടായിരുന്നു ഷൂട്ടിംഗ് തുടങ്ങിയതും അവസാനിച്ചതും. ഇനി ഒരു പെൺകുട്ടിയോടും അയാൾ ഇങ്ങനെ ചെയ്യരുത് എന്നും അപ്പോഴെല്ലാം അയാൾക്ക് ഈ അടി ഓർമ്മവേണം എന്നും നടി കൂട്ടിച്ചേർത്തു.
എന്നാൽ ആരാണ് ഈ തമിഴ് സൂപ്പർ താരം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത്. നടി ഇതുവരെ മൂന്ന് സിനിമകൾ മാത്രമാണ് തമിഴിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഒരെണ്ണം രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കബാലി ആയിരുന്നു. തീർച്ചയായും രജനി ആയിരിക്കില്ല ആ സൂപ്പർതാരം എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. കാരണം അഥവാ രജനി ആയിരുന്നു എങ്കിൽ ഇത് വലിയ രീതിയിൽ വാർത്ത ആവേണ്ട ഒന്നായിരുന്നു. ഇത്തരം വാർത്തകൾ ഒന്നും ഒരിക്കലും ഒളിപ്പിച്ചുവെക്കാൻ സാധിക്കില്ല. താരം തമിഴിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു സിനിമ ഓൾ ഇൻ ഓൾ അഴകുരാജ ആയിരുന്നു. കാർത്തി ആയിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തി ആണോ ആ സൂപ്പർതാരം? സാധ്യത വളരെ കുറവാണ് എന്നാണ് സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. വ്യക്തി ജീവിതത്തിൽ വളരെയേറെ മാന്യത പുലർത്തുന്ന വ്യക്തിയാണ് കാർത്തി. ഇതുവരെ ഒരു ഗോസിപ്പിൽ പോലും താരക അകപ്പെട്ടിട്ടില്ല. അതുകൊണ്ട് കാർത്തി ആയിരിക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. താരം പ്രത്യക്ഷപ്പെട്ട മൂന്നാമത്തെ തമിഴ് സിനിമ വെട്രി സെൽവൻ ആയിരുന്നു. രുദ്രൻ എന്ന വ്യക്തിയാണ് ഇത് എഴുതിയതും സംവിധാനം ചെയ്തതും. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഇദ്ദേഹം ആണോ ഇനി രാധിക പറഞ്ഞ സൂപ്പർതാരം എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. എന്നാൽ തെളിവുകൾ ഒന്നും ഇല്ലാതെ ഒരാൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.