ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റേച്ചൽ ഡേവിഡ്. താരം കേന്ദ്രകഥാപാത്രമായി അഭിനയിച്ച കാവൽ എന്ന ചിത്രം പ്രദർശനത്തിനെത്തി. ഈ ചിത്രം ഏറെ ശ്രദ്ധ നേടി. സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകൻ. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കാൻ താൻ നടത്തിയ അധ്വാനത്തെ പറ്റി പറയുകയാണ് റെയ്ച്ചൽ.
2019 ലാണ് ചിത്രത്തിലേക്ക് ക്ഷണം വന്നത് എന്ന് താരം പറയുന്നു. കഥയെല്ലാം കേട്ടു കഴിഞ്ഞപ്പോഴാണ് സുരേഷ് ഗോപി സാറാണ് തന്നെ ഈ ചിത്രത്തിലേക്ക് ശുപാർശ ചെയ്തത് എന്ന് അറിഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ ഈ കഥാപാത്രത്തെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. തൻറെ നേർവിപരീത സ്വഭാവമുള്ള ഒരു കഥാപാത്രമാണ് ഇത്. താൻ ജനിച്ചു വളർന്നതോക്കെ ബാംഗ്ലൂരിലാണ്.
കേരളത്തിലെ ജീവിതത്തെ പറ്റി ഒന്നും തനിക്ക് പരിചയമില്ല. ആ കഥാപാത്രമാണെങ്കിൽ പുറംലോകത്തെ കുറിച്ച് ഒന്നും അറിയാത്ത ഒരു നാടൻ പെൺകുട്ടിയാണ്. കഥാപാത്രത്തെ പറ്റി കൂടുതൽ അറിയാൻ താൻ കട്ടപ്പനയിൽ പോയി താമസിച്ചു. അവിടെയുള്ള കുടുംബത്തിനൊപ്പം പത്ത് ദിവസമാണ് താമസിച്ചത്. രണ്ട് ചേച്ചിമാർ ആണ് അവിടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ആണ് വീട്ടുജോലികൾ ഒക്കെ ചെയ്തത്. അടുത്ത വീട്ടിൽ ഒക്കെ പാല് കൊടുക്കാൻ പോയി. മുറ്റമടിക്കുകയും പാത്രം കഴുകുകയും ആഹാരം ഉണ്ടാക്കുകയും ഒക്കെ ചെയ്തു.
അവരുടെ വസ്ത്രങ്ങൾ ധരിച്ച വസ്ത്രങ്ങൾ ധരിച്ച് കഴുകുകയും ഒക്കെ ചെയ്തു. അവരുടെ രീതികളൊക്കെ കണ്ടു മനസ്സിലാക്കി. ഒരു ചെറിയ സ്ഥലമാണ് അത്. നല്ല തണുപ്പ്. രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുമായിരുന്നു. ജീവിതത്തിലെ കുറച്ച് മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്. താരം പറയുന്നു.