ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന് കൊവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി അശ്വിന് ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ വ്യക്തമാക്കി.
16നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം യാത്ര തിരിച്ചത്. യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമാവുന്ന പക്ഷം അശ്വിന് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നിര്‍ണ്ണായക താരമാണ് അശ്വിന്.
ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കൊവിഡ് മൂലം നീട്ടിവച്ചിരുന്നു. ഈ മത്സരം ജൂലായ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇതിനോടകം ലണ്ടനിലെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അശ്വിന് കളിക്കാനാകുമെന്നാണ് കരുതുന്നത്. പക്ഷേ ജൂലായ് ഒന്നിന് ലെസ്റ്റ