വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.ജാൻമണിക്കൊപ്പം ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോഴാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. രഞ്ജിനിയും ജാൻമണിയും സുഹൃത്തുക്കളാണ്. ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് മോഹൻലാവ് പോലും തെറ്റായി ഉച്ഛരിക്കുന്ന വാക്കിനെക്കുറിച്ച് രഞ്ജിനി പറഞ്ഞത്.
സംസാരത്തിനിടെ ജാൻമണി ആ വാക്ക് ഉപയോഗിച്ചപ്പോഴാണ് രഞ്ജിനി അതേക്കുറിച്ച് പറഞ്ഞത്.
ബിഗ് ബോസ ഹൗസിൽ ഫേവറിസം ഉണ്ടെന്നായിരുന്നു ജാൻമണി പറഞ്ഞത്. ജാൻമണി ആ വാക്ക് പറഞ്ഞയുടൻ രഞ്ജിനി ഇടപെട്ടു. അങ്ങനെ ഒരു വാക്കേയില്ലെന്നാണ് രഞ്ജിനി പറഞ്ഞത്. എന്താണത്.. ഫേവറിസമോ.. അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ല. ലാലേട്ടൻ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതിൽ പ്രശ്നം ഉണ്ട്. അത് ഫേവറിസം അല്ല. ഫേവറൈറ്രിസം ആണ് ( favoritism ) എന്നാണ് രഞ്ജിനി പറഞ്ഞത്. വീണ്ടു ജാൻമണി ഫേവറിസം എന്ന തന്നെ പറയുന്നുണ്ട്. രഞ്ജിനി അത് തിരുത്തുന്നുമുണ്ട്.ബിഗ് ബോസ് മലയാളം സീസൺ 1 ൽ രഞ്ജിനിയും പങ്കെടുത്തിരുന്നു. അറിപത്തി മൂന്ന് ദിവസം ആയിരു താരം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞത്. ഇതിന് പിന്നാലെ താരം പുറത്തായി. മികച്ച രീതിയിൽ തന്നെയാണ് അന്ന് രഞ്ജിനി കളിച്ചത്. ഇതൊരു ഗെയിം ആണെന്നും അവിടെ സംഭവിച്ചതെല്ലാം ഗെയിമിന്റെ ഭാഗം ആണെന്നും രഞ്ജിനി അന്ന് പറഞ്ഞിരുന്നു.