പ്രിയങ്ക ചോപ്ര എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യയിലെ പ്രശസ്ത ബോളിവുഡ് താരം ആയിരുന്നു പ്രിയങ്ക. മറ്റു ചില ഭാഷകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആണ്. പ്രശസ്ത പോപ്പ് ഗായകൻ ജോനാസ് ആണ് നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ പങ്കാളി.
ദമ്പതികൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. ഈ വർഷം ജനുവരിയിലാണ് ദമ്പതികൾക്ക് ഒരു മകൾ പിറന്നത്. വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു മകൾ ജനിച്ചത്. മാൾട്ടി ചോപ്ര ജോനാസ് എന്ന് ദമ്പതികൾ മകൾക്ക് പേരിടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ മകൾക്കും നിരവധി ആരാധകർ ഉണ്ട്.
ഇപ്പോഴിതാ മകൾക്ക് ഒപ്പം ന്യൂയോർക്ക് യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. നഗരത്തിലേക്ക് മകളുടെ ആദ്യത്തെ ട്രിപ്പ് ആണിത് എന്ന് പ്രിയങ്ക വ്യക്തമാക്കി. അമ്മയ്ക്കൊപ്പം കാഴ്ചകൾ കണ്ടിരിക്കുന്ന കുഞ്ഞിനെ ചിത്രങ്ങളിൽ നിന്ന് കാണുവാൻ സാധിക്കും. എന്നാൽ മകളുടെ മുഖം വ്യക്തമല്ല.
ദമ്പതികൾ മകളുടെ മുഖം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഒരു വയസ്സ് തികയുന്നതിന് മുൻപ് തന്നെ മകളുമായി ഇങ്ങനെ ചുറ്റി കറങ്ങണം എന്നൊക്കെ ചിലർ ചെറുതായി ആശങ്കപ്പെടുന്നുണ്ടാവും. എന്തായാലും മികച്ച പ്രതികരണമാണ് പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിക്കുന്നത്.