ഒരൊറ്റ കണ്ണിറിക്കലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടിയാണ് പ്രിയാ വാര്യര്‍. ആദ്യ ചിത്രങ്ങളില്‍ തന്നെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടി ഇപ്പോള്‍ അന്യ ഭാഷകളിലാണ് തിളങ്ങുന്നത്. തന്റെ മലയാളത്തിലെ ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു. എന്നാല്‍ ചിത്രത്തിലെ പാട്ടും ചില രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിത വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുകയാണ് പ്രിയ. നീണ്ട നാളുകള്‍ക്ക് ശേഷമാണ് പ്രിയ ഒരു മലയാള സിനിമയുടെ ഭാഗമാകുന്നത്.
കൊള്ള എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ രണ്ടാം വരവ്. രജിഷ വിജയനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. സൂരജ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഗോകുലം പാര്‍ക്കില്‍ നടന്ന ടൈറ്റില്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ പ്രിയയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിംമ്പിള്‍ ലുക്കിലാണ് പ്രിയ എത്തിയത്. ചുരിദാറില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്.