പ്രശസ്ത നടി പ്രിയ വാര്യരുടെ പുതിയ ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അല്പം ഗ്ലാമർ ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന് ശ്രദ്ധേയം. പ്രശസ്ത ഫോട്ടോഗ്രാഫർ ഭരത് റവായിൽ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. താരത്തിന്റെ സ്റ്റൈലിസ്റ്റ് ഹെന്ന ആക്തർ ആണ്. പ്രിയക്ക് ചിത്രത്തിനുവേണ്ടി മേക്കപ്പ് ഇട്ടിരിക്കുന്നത് ഉപാസനയാണ്.
കേവലം ഒരു ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യർ പ്രശസ്തി പിടിച്ചു പറ്റുന്നത്. ഒരു അടാറ് ലവ് എന്ന ചിത്രത്തിലെ ഗാനരംഗമായിരുന്നു ഇത്. ചിത്രത്തിലെ ഗാനരംഗത്തിൽ കണ്ണിറുക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഒരൊറ്റ കണ്ണീറുക്കലിലൂടെയാണ് നിരവധി ആരാധകരെ ഇന്ത്യ എമ്പാടും താരം നേടിയെടുത്തത്. ഹിന്ദിയിൽ അടക്കം നിരവധി ആരാധകരാണ് പ്രിയയ്ക്ക് ഉള്ളത്.
ഈ ഒരൊറ്റ ചിത്രത്തിലൂടെ സിനിമയിൽ തിരക്കുള്ള താരമായി പ്രിയ മാറി. തെലുങ്കിൽ നിന്നും ഇന്ത്യയിൽ നിന്നും എല്ലാം താരത്തിന് നിരവധി അവസരങ്ങളാണ് കൈവന്നത്. ആരും നായികയായി എത്തുന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ഇഷ്ക്ക് എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കിൽ താരം അഭിനയിക്കുന്നുണ്ട്.
എന്തായാലും താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. നിരവധി കമൻറുകൾ ഇതിന് ലഭിക്കുന്നുണ്ട്. ഇതിനിടയിൽ കന്നടയിൽ അരങ്ങേറ്റം കുടിക്കാൻ ഒരുങ്ങുകയാണ് നടി. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് സൂചനകൾ
View this post on Instagram