വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ തടവുകാരനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി അഭിജിത്താണ് മരിച്ചത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു അഭിജിത്ത്. ജയിലില്‍ സംഘട്ടനമുണ്ടാക്കുകയും മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെ ഇയാളെ വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.
ഇന്ന് രാവിലെ മരുന്ന് നല്‍കുന്നതിനായി ജീവനക്കാരി എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ അഭിജിത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.