ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ നസ്ലിന്, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പ്രേമലു. റിലീസ് ചെയ്ത ദിനം മുതല്‍ മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കു കുതിക്കുകയാണ് ‘പ്രേമലു’. 19 ദിവസം കൊണ്ട് 72 കോടിയോളമാണ് ബോക്സ്ഓഫിസില്‍ നിന്നും വാരിയത്. ഒരു മാസം തികയ്ക്കും മുന്‍പ് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്നാണ് സിനിമ ട്രാക്കര്‍മാര്‍ പറയുന്നത്.
12.50 കോടി ബജറ്റിലൊരുങ്ങിയ സിനിമയാണ് ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയരുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. ആദ്യ ദിനം 90 ലക്ഷമായിരുന്നു പ്രേമലുവിന്റെ കലക്ഷന്‍. പിന്നീടുള്ള ദിവസങ്ങളില്‍ അത് രണ്ട് കോടിയിലേക്കും മൂന്നുകോടിയിലേക്കും മാറുന്ന കാഴ്ചയാണ് കണ്ടത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗം, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്നിവ തിയറ്ററുകളില്‍ എത്തിയിട്ടും പ്രേമലുവിന്റെ കലക്ഷനെ അവയൊന്നും ബാധിച്ചില്ല. അതേസമയം കേരളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ചിത്രം തരംഗമായി മാറി.
വിദേശരാജ്യങ്ങളിലും ചിത്രം കോടികള്‍ വാരുകയാണ്. വെറും പത്തുദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി പ്രേമലു മാറി.
നസ്ലിന്, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിമച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.