അമ്മയെപ്പോലെ ഫാഷനില്‍ ഏറെ താല്പര്യമുള്ള ഒരു വ്യക്തിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇടയ്ക്കിടെ വേറിട്ട വസ്ത്രങ്ങള്‍ പരീക്ഷിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്ദ്രജിത്തിന്റെ പൂര്‍ണിമയുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരപുത്രി ചെറുപ്രായത്തില്‍ തന്നെ അഭിനയത്തിലും പാട്ടിലും കഴിവ് തെളിയിച്ചതാണ്. മകളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും കൊടുക്കാര്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയുടെ ന്യൂ ലുക്ക് ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇത്തവണ മുടിയിലാണ് പ്രാത്ഥനയുടെ പരീക്ഷണം. മുടിയുടെ മുന്‍വശത്തായി ചുവപ്പ് കളറാണ് താരം ചെയ്തത്. അടിപൊളിയെന്നാണ് ആരാധകര്‍ ഫോട്ടോ കണ്ട് പറയുന്നത്.
ഇളയ മകളായ നക്ഷത്ര അഭിനയത്തില്‍ തിളങ്ങിയപ്പോള്‍ പാട്ടിലൂടെയായിരുന്നു പ്രാര്‍ത്ഥന കഴിവ് തെളിയിച്ചത്. കൊ കൊ കോഴിയെന്ന ഗാനത്തിലൂടെയായാണ് പ്രാര്‍ത്ഥന പിന്നണിഗാനരംഗത്തേക്കെത്തിയത്. ദി ഗ്രേറ്റ് ഫാദറിന് പിന്നാലെയായി മോഹന്‍ലാല്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന് തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനം ആലപിച്ചിട്ടുണ്ട് .
View this post on Instagram
മഞ്ജുവാര്യര്‍ അഭിനയിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ…. എന്ന പാട്ട് പ്രാര്‍ത്ഥനയാണ് പാടിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ ബോളിവുഡിലും പാടി അരങ്ങേറ്റം കുറിച്ചിരുന്നു പ്രാര്‍ത്ഥന. ‘രേ ബാവ്രേ’ എന്ന ഗാനമാണ് പാടിയത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം .