ഈ അടുത്താണ് ഗോപിസുന്ദറിന്റെ ജീവിതത്തിലേക്ക് അമൃതസുരേഷ് കടന്നെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ഒപ്പം ഒരു ക്യാപ്ഷനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതോടെ ഇവരുടെ ആദ്യവിവാഹം എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയി. ഗായിക അഭയ ഹിരണ്‍ മയിയുമായി പ്രണയത്തിലായിരുന്നു ഗോപിസുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
പത്തു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച ഇവര്‍ക്കിടയില്‍ പിന്നെ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല. ഇതിനിടെ തന്നെ ചൊറിയാന്‍ വന്നവന് കിടിലന്‍ മറുപടി അഭയ കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി അഭയ പങ്കിടുന്ന വിശേഷങ്ങള്‍ എല്ലാം വൈറല്‍ ആവാറുണ്ട്.
ഇപ്പോള്‍ താരം പങ്കിട്ട ഫോട്ടോയാണ് വൈറല്‍ ആവുന്നത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും പാട്ടിനെ ബാധിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അഭയ. കഴിഞ്ഞ ദിവസത്തെ പരിപാടിയുടെ ഫോട്ടോസും അഭയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഇന്നലെ നിങ്ങള്‍ അവിസ്മരണീയമാക്കി, ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തുസൂക്ഷിക്കുമെന്നായിരുന്നു ചിത്രത്തിനൊപ്പമായി അഭയ എഴുതിയത്.
View this post on Instagram
ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ ചിത്രത്തിനൊപ്പമായി കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്.