സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രായംമറന്നുള്ള ഇവരുടെ ആഘോഷ ചിത്രങ്ങള്‍ക്കെല്ലാം വന്‍ കൈയ്യടിയാണ് ലഭിക്കാര്. ഇന്നും ഈ ജോഡികള്‍ കോളേജ് കുമാരികള് ആണെന്നാണ് ആരാധകര്‍ പറയുന്നത്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാര്. ഇപ്പോള്‍ പൂര്‍ണിമ പങ്കുവെച്ച ചിത്രത്തിന് പുറകെയാണ് ആരാധകര്‍.
ഇന്‍സ്റ്റയില്‍ പുത്തന്‍ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റയില്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി മൂഡിലുള്ള ചിത്രവും പിന്നീട് മേക്കപ്പൊന്നുമില്ലാത്ത ഒരു ചിത്രവും പൂര്‍ണിമ ഷേയര് ചെയ്തിട്ടുണ്ട്. സുന്ദരീ എന്ന് വിളിച്ചുകൊണ്ട് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഈ ചിത്രത്തിന് താഴെ അടിക്കുറിപ്പും ഇട്ടിട്ടുണ്ട്.
പ്രാര്‍ത്ഥന, നക്ഷത്ര എന്നിവരുടെ ഉത്തമമായ രക്ഷിതാക്കള്‍ കൂടിയാണ് ഇവര്‍. മക്കളുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. പാട്ടിലും മികവ് തെളിയിച്ചിരുന്നു പ്രാര്‍ത്ഥന. നക്ഷത്ര അഭിനയത്തിലും ഒട്ടും പിന്നലല്ലെന്നും തെളിയിച്ചിരുന്നു. അമ്മയെയും അച്ഛനെയും പോലെ തിളങ്ങാനുള്ള പുറപ്പാടിലാണ് താരപുത്രികളും. ഇതിന് ആരാധകരില്‍ നിന്നും വമ്പന്‍ സപ്പോട്ടും ഉണ്ട്.
അഭിനയത്തിന് പുറമെ ബിസിനസ് രംഗത്ത് സജീവമാണ് പൂര്‍ണിമ. നല്ലൊരു ഡിസൈനര്‍ കൂടിയാണ് താരം. വിവാഹശേഷമാണ് താരം ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. അത് വിജയിക്കുകയും ചെയ്തു. ഇന്ന് അറിയപ്പെട്ടുന്ന ഡിസൈനര്‍ ആണ് പൂര്‍ണ്ണിമ. താരത്തിന്റെ പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡിനും ആവശ്യക്കാര്‍ എറെയാണ്.
അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് നീണ്ടവേളയ്ക്ക് ശേഷം പൂര്‍ണിമ വേഷമിട്ടത്. രാജീവ് രവി സംവിധാനം ചെയ്യ്ത തുറമുഖമാണ് പൂര്‍ണിമയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.