മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൊന്നമ്മ ബാബു. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇവർ. നാടകവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് സീരിയൽ മേഖലയിലും താരം തിളങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമകളിൽ ആയിരുന്നു താരം കൂടുതൽ അഭിനയിച്ചത്. മലയാളത്തിലെ മികച്ച സ്വഭാവ നടിമാരിൽ ഒരാൾ കൂടിയാണ് പൊന്നമ്മ ബാബു. സിനിമയെ വെല്ലുന്ന പ്രണയകഥയാണ് താരത്തിന് പറയാനുള്ളത്. അത് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?
കോട്ടയം പാലാ സെൻറ് മേരീസ് സ്കൂളിലായിരുന്നു താരം പഠിച്ചത്. ഇവിടെ പത്താംക്ലാസ് വിദ്യാർഥിനി ആയിരിക്കുമ്പോൾ ആണ് താരം ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. മുട്ടു പാവാട ഇട്ടു നടക്കുന്ന കാലമായിരുന്നു അത്. രാത്രി നാടകം കഴിഞ്ഞു താരം കിടന്നുറങ്ങിയത് സ്കൂളിലെ ഡെസ്കിൽ തന്നെ ആയിരുന്നു. വീട്ടിൽ ജീവിക്കുവാനുള്ള മാർഗം പോലുമില്ലായിരുന്നു താരത്തിന് അന്നൊക്കെ. ആദ്യ നാടകം തന്നെ നടിയുടെ ജീവിതം മാറ്റി മറിച്ചു എന്ന് പറയുന്നതാണ് ശരി. ഈ നാടക ശേഷം താരം വിവാഹിതയായി മാറുകയും ചെയ്തു. ആരാണ് താരത്തെ വിവാഹം കഴിച്ചത് എന്ന് അറിയുമോ?
ഗ്രൂപ്പിലെ മാനേജർ ബാബു ആയിരുന്നു താരത്തെ വിവാഹം ചെയ്തത്. അന്ന് താരത്തിന് 18 തികഞ്ഞിട്ടില്ല. ബാലവിവാഹം ആയിരുന്നു അത്. എന്നാൽ അന്ന് അതൊക്കെ സാധാരണമായ പ്രായമായിരുന്നു. വിവാഹ ശേഷം പിന്നീട് 18 വർഷക്കാലത്തേക്ക് താരം നാടകങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. പിന്നീട് ഇവർക്ക് രണ്ടു മക്കൾ ജനിച്ചു. രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു താരം വീണ്ടും നാടകത്തിൽ അഭിനയിക്കാനായി എത്തുന്നത്.
ബാബു അപ്പോഴേക്കും പുതിയ ഒരു ട്രൂപ്പ് ഒക്കെ തുടങ്ങിയിരുന്നു. അങ്കമാലി പൂജ എന്നായിരുന്നു നാടക ഗ്രൂപ്പിന് പേര്. താരമായിരുന്നു ദേവയാനി അങ്കമാലി പൂജയുടെ നാടകത്തിൽ ദേവയാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് താരത്തിന് ഇത്ര തടി ഒന്നുമില്ലായിരുന്നു കേട്ടോ. അടിപൊളിയായി ഡാൻസ് ഒക്കെ ചെയ്യും. അങ്ങിനെ ഇരിക്കുമ്പോൾ ആണ് നിസാർ എന്ന സംവിധായകൻ ചെയ്യുന്ന പുതിയ ദിലീപ് ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. പടനായകൻ എന്നായിരുന്നു ചിത്രത്തിൻറെ പേര്. ഈ സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.