സൂപ്പർ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് എന്നും കൗതുകം ഉള്ള കാര്യമാണ്. കാരണം സിനിമാതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു വരുന്ന വിശേഷങ്ങൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഒരു നടിയുടെ യൗവനകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?
ഇവർ വലിയ സൂപ്പർതാരം ഒന്നുമല്ല. പക്ഷേ ഒരു മികച്ച നടിയാണ്. ഒരുപാട് സിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. ചെയ്യുന്നത് അധികവും ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കഥാപാത്രങ്ങളായിരുന്നു. അസാധ്യ കോമഡി ടൈമിംഗ് ഉള്ള നടിയാണ് ഇവർ. നിരവധി സ്റ്റേജ് പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. നാടകവേദികളിൽ നിന്നും ആണ് ഇവർ സിനിമയിലെത്തുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?
പൊന്നമ്മ ബാബുവിനേ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പാലാ സെൻറ് മേരീസ് സ്കൂളിൽ ആണ് താരം പഠിച്ചത്. ഇവിടെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഏറ്റുമാനൂർ സുരഭില എന്ന നാടക കമ്പനിയിലെ ഒരു നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. മാളം എന്നായിരുന്നു നാടകത്തിൻറെ പേര്. രാത്രി നാടകം എല്ലാം കഴിഞ്ഞു സ്കൂളിലെ ഡെസ്കിൽ ആയിരുന്നു കിടന്നുറങ്ങിയത്. വീട്ടിൽ ജീവിക്കാൻ പോലും മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ആയിരുന്നു അത്. ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ നടിയുടെ ജീവിതവും ഏറെക്കുറെ മാറിമറിഞ്ഞു. ട്യൂബിലെ മാനേജർ ബാബു പൊന്നമ്മയെ വിവാഹം കഴിച്ചു. ബാലവിവാഹം ആയിരുന്നു അത് എന്ന് വേണമെങ്കിൽ പറയാം. പിന്നീട് 18 വർഷം നാടകത്തിൽ അഭിനയിച്ചില്ല.
ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോൾ ആയിരുന്നു വീണ്ടും നടിയായി എത്തിയത്. അപ്പോഴേക്കും ഭർത്താവ് അങ്കമാലി പൂജ എന്ന ട്രൂപ്പ് ആരംഭിച്ചിരുന്നു. 2000 വർഷത്തിൽ മികച്ച രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ബാബു കരസ്ഥമാക്കി. അന്ന് താരത്തിന് ഇത്ര വണ്ണം ഒന്നുമില്ലായിരുന്നു. അടിപൊളിയായി ഡാൻസ് ഒക്കെ ചെയ്യും. പടനായകൻ എന്ന ദിലീപ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. നിസാർ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. അന്നൊക്കെ എല്ലാവരും നാടകത്തിൽ നിന്നും സീരിയൽ വഴി ആയിരുന്നു സിനിമയിലെത്തുന്നത്. പക്ഷേ പൊന്നമ്മ ബാബു നേരെ തിരിച്ചായിരുന്നു. സിനിമയിൽനിന്നും സീരിയലിൽ എത്തി.