എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റേതെന്ന് പൊലീസ്. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉള്‍പ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
മുഹമ്മദ് ബിലാല്‍, റിയാസുദീന്‍ എന്നിവര്‍ ഗൂഢാലോചനയിലും ആയുധങ്ങള്‍ പ്രതികള്‍ക്ക് നല്‍കുന്നതിലും സഹായിയായി പ്രവര്‍ത്തിച്ചു. ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് സഹദാണ്. മുഹമ്മദ് റിസ്വാന് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് തെളിവ് നശിപ്പിച്ചെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായമാവുമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.
പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്. പട്ടാപകലാണ് മൂന്ന് ബൈക്കുകളിലായെത്തിയ പ്രതികള്‍ കടയിലിട്ട് ശ്രീനിവാസനെ വെട്ടിക്കൊല്ലുന്നത്. കേസില്‍ പതിമൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.