Kerala News

ഇ.പി ജയരാജനെതിരായ വധശ്രമക്കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ്

സിപിഐഎം മുതിര്‍ന്ന നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്റ്റേഷന്‍ ഓഫിസറാണ് നോട്ടിസ് നല്‍കിയത്. ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നേരത്തേ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

- Advertisement -

മുമ്പ് ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ ഹാജരാകാന്‍ വിസമ്മതിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് ഇരുവരും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇ.പി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി.എ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ഇ.പി ജയരാജന് മൂന്നഴ്ചത്തേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തേയും വിലക്കേര്‍പ്പെടുത്തിയിരിന്നു. ഇതിന് പിന്നാലെ ഇ.പി ജയരാജന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു.

Rathi VK

Recent Posts

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

13 mins ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

29 mins ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

2 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

2 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

3 hours ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

6 hours ago