Kerala News

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്. മദ്യലഹരിയിലായിരുന്ന മകന്‍ അക്ഷയ് ദേവിനെ (26) പോലീസ് അറസ്റ്റുചെയ്തു. മകന്‍ നടത്തിയ മര്‍ദനമാണ് ദേവദാസിന്റെ ജീവനെടുത്ത പരിക്കുകള്‍ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നടത്തിയ ചോദ്യംചെയ്യലില്‍ അക്ഷയ് ദേവ് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

- Advertisement -

നാടിനെ നടുക്കിയ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി അച്ഛനും മകനും ഒരുമിച്ച് മദ്യപിക്കുകയും മദ്യലഹരിയിലായ ഇരുവരും തമ്മില്‍ അടിപിടിയാവുകയും ചെയ്തു.

അതേ സമയം കടമുറിയുടെ വാടകവാങ്ങാനായിപ്പോയ ദേവദാസന്‍ രണ്ടുപേര്‍ക്ക് കഴിക്കാനുള്ള മദ്യവുമായാണ് തിരിച്ചെത്തിയത് എന്നാണ് മകന്‍ പറയുന്നത്.

മദ്യപിച്ചശേഷം ഉറക്കെ ശബ്ദമുയര്‍ത്തിയ അച്ഛനെ ബഹളം നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ കസേരയില്‍ കെട്ടിയിട്ടുവെന്നും പിന്നെ നിലത്തിട്ട് ചവിട്ടിയെന്നുമാണ് അക്ഷയ് ദേവിന്റെ മൊഴി. പൂര്‍ണമായും മദ്യലഹരിയിലായിരുന്നതിനാല്‍ നടന്നകാര്യം മുഴുവന്‍ ഓര്‍ക്കുന്നില്ലെന്നും മകന്‍ മൊഴിനല്‍കി. രണ്ടാം തീയതി രാത്രി മര്‍ദനമേറ്റ ദേവദാസനെ വേദന കൂടിയതിനെത്തുടര്‍ന്ന് മൂന്നാം തീയതി രാത്രിയാണ് മകന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago