ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായി ആലിയ പ്രണയത്തിലാണ്. ഇരുവരുടെ വിവാഹം വൈകാതെ തന്നെ നടക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനിടെ നടി തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചിരുന്നു. താരത്തിന്റെ പുതിയ ചിത്രമാണ് ‘ഗംഗുഭായ് കത്ത്യാവാടി’.
‘ഗംഗുഭായ് കത്ത്യാവാടിയുടെ പ്രമോഷന്റെ ഭാഗമായി സാരിയില്‍ തിളങ്ങിയ ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ സാരിയിലാണ് കൂടുതലും ആലിയ എത്തിയത്. വസ്ത്രത്തിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. 36000 രൂപയാണ് ആലിയ ഭട്ട് അണിഞ്ഞ സാരിയുടെ വില.
വെള്ളനിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞത്. ഇതിന്റെ സൈഡിലൂടെ മഞ്ഞ നിറത്തിലുള്ള വര്‍ക്കും വരുന്നുണ്ട്. സാരിക്ക് മേച്ചാവുന്ന കമ്മലും ആലിയ അണിഞ്ഞിട്ടുണ്ട്. വളരെ സിമ്പിള്‍ ആയിട്ടാണ് പുതിയ ഫോട്ടോയില്‍ നടി എത്തിയത്.