മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പേര്‍ളി മാണി. നടി, അവതാരക, വ്ലോഗര്‍, മോഡല്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങി നില്ക്കുന്ന പേര്‍ളിക്ക്, ബിഗ് സ്ക്രീനിലും മിനിസ്ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരു പോലെ ആരാധകരുണ്ട്.
അതുകൊണ്ട് തന്നെ പേര്ളിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. പേര്‍ളിയെ പോലെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് പേര്ളിയുടെ ഭര്‍ത്താവ് ശ്രീനീഷും മകള്‍ നിളയും.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
വിവാഹ ശേഷമുള്ള വിശേഷങ്ങളും നിള ഉണ്ടായതിന് ശേഷമുള്ള വിശേഷങ്ങളും നിളയുടെ കുസൃതികളും എല്ലാം പേര്‍ളി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ക്കിടിയില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ, പേളി കുട്ടി ആയിരുന്നപ്പോള്‍ കാണിച്ചിരുന്ന കുസൃതികളെ കുറിച്ച് പേളിയുടെ മാതാപിതാക്കള്‍ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരിടത്തും അടങ്ങി ഇരിക്കാത്ത കുട്ടി ആയിരുന്നു പേളിയെന്നും ഇടയ്ക്കിടെ കാണാതെ പോയിട്ട് തപ്പി നടക്കല്‍ ആയിരുന്നു പണിയെന്നും അച്ഛനും അമ്മയും പറയുന്നുണ്ട്.
പേര്ളിയുടെ മാതാപിതാക്കള്‍ പറഞ്ഞത്-പേര്‍ളി ചെറിയ കുഞ്ഞായിരുന്നു. അങ്ങനെ ഒരു ദിവസം പെട്ടേന്ന് കാണാതെ പോയി. ഞങ്ങള്‍ ഒരുപാട് തപ്പി നടന്നു. വീട് മുഴുവന്‍ തപ്പിയിട്ടും അവളെ കണ്ടില്ല.
ഒടുവില്‍ ഹൗസ് ഓണറിന്റെ വീട്ടില്‍ നിന്നും അവളെ കിട്ടുകയായിരുന്നു, ആരോടും പറയാതെ ഹൗസ് ഓണറുടെ വീട്ടിലേക്കായിരുന്നു പോയത് എന്നാണ് പേര്‍ളിയെ കുറിച്ച് മാതാപിതാക്കള്‍ പറയുന്നത്.
ഒരു ദിവസം മീന്‍കാരിയുടെ പുറകേ പോയി എന്നും ഇവര്‍ പറയുന്നു. മാണിയുടെ സഹോദരന് ഒരു ദിവസം വീട്ടില്‍ വന്നു. അദ്ദേഹം വന്ന് പോയതിന് പിന്നാലെ പേര്‍ളിയെ കാണാനില്ല.
ഞങ്ങള്‍ കരുതി ഇവള് പുള്ളിയുടെ കൂടെ ബൈക്കില്‍ പോയിട്ടുണ്ടെന്ന്, പുള്ളി വിചാരിച്ചത് ഇവള് വീട്ടിലേക്ക് കയറിയെന്നാണ്. ആ സമയത്ത് ടെന്‍ഷനടിച്ച് ഒരുപാട് നോക്കി.അന്ന് ഒരു മീന്‍കാരിയുടെ പിന്നാലെ പോവുകയായിരുന്നു എന്നാണ് പേര്‍ളിയെ കുറിച്ച് മാതാപിതാക്കള്‍ പറയുന്നത്.
ഞങ്ങള്‍ മീന്‍ വാങ്ങിക്കുമ്പോള്‍ ഇവള് അവിടെ ഉണ്ടായിരുന്നു. കൊച്ച് അങ്ങോട്ടേക്ക് പോകുന്നെന്ന് അപ്പുറത്തുള്ള ആളാണ് എന്നോട് വന്ന് പറഞ്ഞത് അങ്ങനെ പോയി നോക്കിയപ്പോഴാണ് മീന്‍കാരിയുടെ പുറകേ പോകുന്നത് കണ്ടത് എന്നാണ് ഇവര്‍ പറയുന്നത്.
ഇതിനു മറുപടിയായി പേര്‍ളി പറഞ്ഞത്-ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ഇതാണ് നിന്റെ മമ്മിയെന്ന് പറഞ്ഞ് എനിക്ക് മീന്‍കാരി ചേച്ചിയെ ആരൊക്കെയോ കാണിച്ച് തന്നിട്ടുണ്ടായിരുന്നു.
ആ ദിവസം ഞാന്‍ വഴക്കിട്ടിരിക്കുകയായിരുന്നു. എന്റെ ശരിക്കും മമ്മി അതാണെന്ന് വിചാരിച്ചാണ് പോയത്’ എന്നാണ് പേളി മറുപടിയായി പറയുന്നത്. പേര്ളിയുടെ മാതാപിതാക്കളുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
അമ്മയുടെ അതേ കുസൃതി നിളയ്ക്കും കിട്ടിയിട്ടുണ്ട് എന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. നിള നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ ഭയങ്കര കുസൃതിയാണെന്ന് പേളി പറഞ്ഞിരുന്നു. അമ്മ കുസൃതി ആകുമ്പോള്‍ മകളും അങ്ങനെയാകാതെ തരമില്ലല്ലോ എന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്.