കൊവിഡ് മൂന്നാം തരംഗത്തിനിടെ ശക്തമായ പ്രതിരോധ മാര്‍ഗങ്ങളുമായി ചൈന. ജനങ്ങള്‍ക്ക് ക്വാറന്റീനില്‍ കഴിയാന്‍ ഇരുമ്പ് കൂടാണ് (മെറ്റല്‍ ബോക്സ്) ചൈന ഒരുക്കിയിരിക്കുന്നത്. ക്വാറന്റീന് ക്യാമ്പുകളിലാണ് മെറ്റല്‍ ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ളവരെ ഇവിടെ എത്തിക്കുന്നതിന് ബസുകളും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായാണിത്. ഒരു പ്രദേശത്തെയോ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ ഏതെങ്കിലും ഒരാള്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ അവിടെയുള്ള മുഴുവന്‍ ആളുകളും ക്വാറന്റീനില്‍ കഴിയണമെന്നാണ് സര്‍ക്കാരിന്റെ കടുത്ത നിബന്ധന. രോഗം സംശയിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റാന്‍ വലിയ ബസുകളെത്തും. നിര്‍ബന്ധപൂര്‍വം എല്ലാവരേയും ബസുകളിലേക്കും തുടര്‍ന്ന് ക്വാറന്റീന് കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രത്യേകം നിര്‍മിച്ച ഇരുമ്പുകൂട്ടിലാണ് ഇവര്‍ കഴിയേണ്ടത്. മരത്തില്‍ തീര്‍ത്ത ഒരു കട്ടിലും ശുചിമുറിയും ഇതിനകത്തുണ്ടാകും. രണ്ടാഴ്ചത്തെ ക്വാറന്റീനാണ് ഇവര്‍ക്ക് അനുശാസിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുപോലും കടുത്ത ക്വാറന്റീന് നിബന്ധനകളില്‍ ഇളവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Millions of chinese people are living in covid quarantine camps now!
2022/1/9 pic.twitter.com/wO1cekQhps
— Songpinganq (@songpinganq) January 9, 2022