പേളി-ശ്രീനിഷ് ദമ്പതികൾ മലയാളികൾക്കേവർക്കും പ്രിയപ്പെട്ടവരാണ്. ബിഗ് ബോസിലൂടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയായിരുന്നു. സീസൺ ഒന്നിലാണ് ഇവർ പങ്കെടുത്തത്. ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. പ്രശസ്ത സീരിയൽ നടനാണ് ശ്രീനീഷ്. പ്രണയമെന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും.
തൻറെ വിശേഷങ്ങളെല്ലാം താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. പേളിയുടെ പ്രസവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് തൻറെ വിശേഷങ്ങളെല്ലാം ഒന്നുപോലും വിടാതെ താരം പങ്കുവെച്ചു. ഏറെ ആളുകളാണ് താരത്തിൻ്റേ വിശേഷങ്ങൾക്ക് കാതോർത്തിരുന്നത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് താരം. നില എന്നാണ് ദമ്പതികൾക്ക് മകൾക്ക് നൽകിയിരിക്കുന്ന പേര്. നിലക്കും ആരാധകർ ഒട്ടേറെയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പേളിയുടെ ഒരു വീഡിയോ ആണ്. താരം എവിടെയോ ഷോപ്പിംഗ് പോയതാണ്.
View this post on Instagram
നിലയും കൂടെ ഉണ്ട്. നിലയെ താരം ഷോപ്പിംഗ് കാർട്ടിലാണ് ഇരുത്തിയിരിക്കുന്നത്. ഷോപ്പിംഗ് കാർട്ടിലെ റൈഡ് എന്തായാലും നില ആസ്വദിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. വീഡിയോയിൽ ഇതിൽ ഇത് കൃത്യമായി കാണാം. ഇതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്.
View this post on Instagram
ഈ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ മാസമാണ് നിലയുടെ ഒന്നാം ജന്മദിനം ദമ്പതികൾ ആഘോഷിച്ചത്. വെല്ലിങ്ടൺ ഐലൻഡിൽ വെച്ചാണ് ഇരുവരും അത് ആഘോഷിച്ചത്. ഇതിൻറെ ചിത്രങ്ങളൊക്കെ തന്നെ ശ്രദ്ധനേടിയിരുന്നു.
View this post on Instagram