പേളി മാണി എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മകള്‍ വന്നതോടു കൂടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത് . മകള്‍ നിലയ്ക്കും അച്ഛനും അമ്മയെപ്പോലെ ആരാധകര്‍ ഏറെയാണ്. കുഞ്ഞിന്റെ വിശേഷം തിരക്കി ആരാധകര്‍ അങ്ങോട്ട് പോകാറുണ്ട്. കുഞ്ഞുനാളില്‍ തന്നെ മകള്‍ക്ക് എല്ലാ അറിവും പകര്‍ന്നു കൊടുക്കാനാണ് പേളിയുടെയും ഭര്‍ത്താവ് ശ്രീനിഷിന്റെയും തീരുമാനം. ഇപ്പോഴിതാ മകളെ പാട്ട് പഠിപ്പിക്കുകയാണ് ഈ അമ്മ. ചില സംഗീത സ്വരങ്ങള്‍ ആണ് നിലക്ക് പേളി പാടി കൊടുക്കുന്നത്.
മടിയിലിരുത്തി കുഞ്ഞിന് പാട്ടുപാടി കൊടുക്കുമ്പോള്‍ നില ബേബി കാലുകള്‍ കൊണ്ട് പേളിയുടെ മുഖത്ത് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറല്‍ ആയതോടെ നിരവധിപേരാണ് കമന്റ് എത്തിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പേളി പങ്കുവയ്ക്കുന്ന എല്ലാ വീഡിയോയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതില്‍ കുഞ്ഞു നില ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഇപ്പോള്‍ നില ബേബി.
മകളുടെ നൂലുകെട്ട് ചടങ്ങും, ചോറൂണ് , മാമോദിസ ചടങ്ങ് ഇതെല്ലാം വീഡിയോ രൂപത്തില്‍ പ്രേക്ഷകര്‍ക്കും കാണിച്ചു തന്നിരുന്നു താരം. പേളിയും ശ്രീനിഷും രണ്ട് മതക്കാര്‍ ആണെങ്കിലും, മകളെ 2 ആചാരപ്രകാരം വളര്‍ത്താന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പേളിയുടെയും ശ്രീനിഷിന്റെ വിവാഹവും വലിയ ആഘോഷത്തോടെ കൂടിയാണ് നടത്തിയത് . രണ്ട് ആചാരപ്രകാരമായിരുന്നു വിവാഹം നടത്തിയത്. ഇതെല്ലാം കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇവരോടുള്ള ഇഷ്ടം കൂടുകയാണ്. ഒരു മതത്തില്‍ തന്നെ പിടിച്ചു നിര്‍ത്താതെ മകളെയും അവളുടെ ഇഷ്ടത്തിന് വിടുകയാണ് ഈ അമ്മയും അച്ഛനും. ഈ വീഡിയോ കാണുമ്പോള്‍ നില ബേബി ഭാഗ്യമുള്ള കുട്ടിയാണ് എന്നാണ് ആരാധകര്‍ പറയുന്നത് .