ഫ്രഞ്ച് നാഷണൽ ടീമിൽ നിന്നും പോഗ്ബ വിരമിച്ചു എന്ന വാർത്ത കഴിഞ്ഞ കുറെ മണിക്കൂറുകൾ ആയി സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ഇസ്ലാമിനെതിരെ അപകീർത്തികരമായ പ്രസ്താവന ഇറക്കിയതിൽ പ്രതിഷേധിച്ചായിരുന്നു താരം ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നായിരുന്നു മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ ഇപ്പോൾ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് താരം തന്നെ നേരിട്ട് നിൽക്കുകയാണ്.
താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ട്വിറ്റർ അക്കൗണ്ടിലും ആണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഈ വാർത്തകളെല്ലാം സത്യത്തിന് വിരുദ്ധമാണ് എന്നാണു ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത്. ഇത് അംഗീകരിക്കാൻ ആക്കാതത് ആണെന്നും താരം കൂട്ടിച്ചേർത്തു. മലയാള മാധ്യമങ്ങളടക്കം വലിയ രീതിയിൽ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു ഇത്.
ഫ്രാൻസിൽ കഴിഞ്ഞ ആഴ്ച നടന്ന അനിഷ്ടസംഭവങ്ങലെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടയിലാണ് ഫ്രഞ്ച് പ്രസിഡൻറ് അത്തരത്തിൽ ഒരു പരാമർശം നടത്തിയത്. ഇതേ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്തും പുറത്തും നടന്നുവരുന്നത്.