മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പാഷാണംഷാജി. മിമിക്രി വേദികളിൽ നിന്നും ആണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. സാജു നവോദയ എന്നാണ് ഇദ്ദേഹത്തിൻറെ ശരിയായ പേര്. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇദ്ദേഹം. പരിപാടിയിൽ തൻറെ ഭാര്യയെ കുറിച്ചും മറ്റു കുടുംബ വിശേഷങ്ങളും എല്ലാം തന്നെ താരം വെളിപ്പെടുത്തിയിരുന്നു. രശ്മി എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു എന്നുമാത്രമല്ല ഒളിച്ചോടിയ ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്. ഇപ്പോൾ രണ്ടു പേരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആണ് കടന്നു പോകുന്നത്. ഇവരുടെ ഇരുപതാം വിവാഹ വാർഷികം ആണ്. ഫേസ്ബുക്കിലൂടെ ആണ് താരം ഈ വിശേഷം വാർത്ത അറിയിച്ചത്. ധാരാളം ആളുകൾ ആണ് താരത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട്.
“ഞങ്ങളുടെ ചെറിയ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷം തികയുകയാണ്” – ഇതായിരുന്നു പാഷാണംഷാജി ഫേസ്ബുക്കിൽ പങ്കുവെച്ച് ക്യാപ്ഷൻ. ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം താരം പങ്കുവെച്ചു. താരത്തിനും പ്രിയതമയ്ക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. നിരവധി താരങ്ങൾ അടക്കമുള്ളവർ ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. എലീന പടിക്കൽ, വീണ നായർ തുടങ്ങിയ ബിഗ്ബോസ് താരങ്ങളും ഇപ്പോൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്.
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ആളുകൾ നിങ്ങളാണ്. അതിരുകൾ ഒന്നും തന്നെ ഇല്ലാതെ എന്നും പരസ്പരം സ്നേഹത്തോടെ ഇതുപോലെ നിൽക്കാൻ കഴിയട്ടെ. എന്നും അനുഗ്രഹങ്ങൾ മാത്രം. ഹാപ്പി വെഡിങ് ആനിവേഴ്സറി അച്ചായി ആൻഡ് എച്ചു ചേച്ചി എന്നാണ് എലീന കമൻറ് ചെയ്തത്. ഇതിനുപിന്നാലെ വീണ നായരും ആനിവേഴ്സറി വിഷ് അറിയിച്ചുകൊണ്ട് എത്തി. ബിഗ് ബോസിൽ ഒരുമിച്ചു മത്സരിച്ച അതുകൊണ്ടുതന്നെ ഇവരെല്ലാം തന്നെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
എലീനയും പാഷാണം ഷാജിയും തമ്മിൽ ഒരു അച്ഛൻ മകൾ ബന്ധം ആണ് ഉള്ളത് എന്ന് ഇവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ ഷാജിയുടെയും രശ്മിയുടെയും പ്രണയകഥ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കേവലം മൂന്നു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഈ മൂന്നു മാസത്തിനിടയിൽ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും തവണ മാത്രമാണ് ഇരുവരും തമ്മിൽ കണ്ടിട്ടുള്ളത്. അതിനിടയിലാണ് ആർമിയിൽ അഡ്മിഷനു വേണ്ടി രശ്മി പോയത്. അവളുടെ ഒപ്പം ഞാനും പോയിരുന്നു എന്നാണ് പാഷാണംഷാജി പറയുന്നത്. അങ്ങനെ ഇത് വീട്ടിൽ അറിഞ്ഞു. അത് വലിയ വിഷയമായി. പിന്നീടാണ് ഇരുവരും വിവാഹം ചെയ്യുവാൻ തീരുമാനിക്കുന്നത്.