പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനില്‍ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയി വന്ന ശേഷമായിരുന്നു ഗ്രീഷ്മ ഛര്‍ദ്ദിച്ചത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്യാന്‍ ഇരിക്കവെയാണ് ആത്മഹത്യാ ശ്രമം.
ശുചിമുറിയില്‍ വെച്ച് അണുനാശിനി കഴിച്ചതായാണ് സംശയം. കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവം. ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് ‘ആത്മഹത്യാ’ ശ്രമം.
കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്താണ് ഗ്രീഷ്മ സുഹൃത്ത് ഷാരോണിനെ കൊന്നത്. പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാകാതിരുന്നതിനെ തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഷാരോണിന് കഷായത്തില്‍ കീടനാശിനി ഗ്രീഷ്മ കലക്കി കൊടുത്തത്. പിന്നാലെ ജ്യൂസ് കൊടുക്കുകയും ചെയ്തു. നീണ്ട നാളത്തെ ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഗ്രീഷ്മ കുറ്റം സമ്മതിച്ചത് .