ഹമാസ് പലസ്തീന് ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്ന്
ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇരുവശത്തും സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണം.ഇരുവശത്തുമുള്ള സാധാരണക്കാരെയും തടവുകാരെയും മോചിപ്പിക്കണം എന്നും പലസ്തീന് പ്രസിഡന്റ് ആഹ്വാനം ചെയ്തതായും വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് മാത്രമാണ് പലസ്തീന് ജനതയുടെ ഏക പ്രതിനിധിയെന്ന് പലസ്തീന് പ്രസിഡന്റ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനീക നീക്കത്തില്‍ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം
ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.