ബംഗളൂരു: ഏകദിന ലോകകപ്പില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച പാകിസ്ഥാൻ ആരാധകനെ വിലക്കി പോലീസ്.
ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരം കാണാൻ നിരവധി ആരാധകരാണ് എത്തിയത്.പാകിസ്ഥാനിൽ നിന്നും ആരാധകർ എത്തിയിരുന്നു.
കളിക്ക് ഇടയിൽ ഒരു ആരാധകൻ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു. എന്നാൽ പാകിസ്ഥാൻ ആരാധകനെ പോലീസ് വിലക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച ആരാധകനോട് ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന് പറയുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥന് പറയുന്നു. എന്നാല്‍ ആരാധകന് അത് ചോദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ മത്സരങ്ങളില്‍ എന്താണ് വിളിക്കേണ്ടതെന്നും ആരാധകന് ചോദിക്കുന്നു.
ഈ വീഡിയോ വൈറൽ ആയി കഴിഞ്ഞു. ഏറ്റവും മോശമായ ലോക കപ്പ് ആണ് ഇത്തവണത്തേത് എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.
ക്രിക്കറ്റിനെ ക്രിക്കറ്റ് ആയി കാണാൻ ഇത്തവണ ചിലർക്ക് കഴിയുന്നില്ല. വിദ്വേഷം പരത്തുകയാണ് എന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്.
അതേസമയം പാകിസ്ഥാൻ താരത്തിന് നേരെ ജയ് ശ്രീരാം വിളിച്ചത് നേരത്തെ ശ്രദ്ധ നേടിയിരുന്നു.