സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്. ‘പരം പരം പരം സുന്ദരി’ എന്ന ഹിന്ദി ഗാനമാണ് മഞ്ജു വാര്യർ വേദിയിൽ പാടിയത്.ആസ്വദിച്ച് പാട്ട് പാടുന്ന മഞ്ജുവിനെയാണ് വേദിയിൽ കാണുന്നത്. മനോഹരമായി നടി പാടുകയും ചെയ്തു. എന്നാൽ വീഡിയോയ്ക്ക് താഴെ ചിലർ വിമർശനവുമായെത്തി. പാട്ട് റി റെക്കോഡ് ചെയ്ത് വെച്ചതാണെന്നും മഞ്ജു മെെക്ക് പിടിക്കുന്നേയുള്ളൂയെന്നും കമന്റുകൾ വന്നു.പ്രീ റെക്കോഡിംഗ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ എന്നാണ് ഒരാളുടെ കമന്റ്. ഈ വാദത്തെ എതിർത്ത് കൊണ്ടും കമന്റുകൾ വന്നു. പ്രീ റെക്കോഡിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന് ഒരാൾ ചോദിച്ചു. പ്രീ റെക്കോഡ് ആണെങ്കിലും നന്നായി പാടുന്നുണ്ടല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണം മലയാളം പറയുന്നത് പോലെ തോന്നുന്നെന്നും അഭിപ്രായം വന്നു.
മഞ്ജുവിനെ പ്രശംസിച്ചും കമന്റുകളുണ്ട്. നേരത്തെയും വേദികളിൽ മഞ്ജു നന്നായി പാടിയിട്ടുണ്ട്. പാട്ട് പാടാൻ മഞ്ജുവിന് എപ്പോഴും താൽപര്യമുണ്ടെന്ന് ആരാധകർ പറയുന്നു. അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് മഞ്ജുവിന് കമ്പം വന്നത്. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.