ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെ താരം സിനിമ രംഗത്ത് അരങ്ങേറുന്നത്.ചിത്രത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒരുപാട് താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.ബിഗ്ബോസ് 5 സീസണിലെ മത്സരാർഥി കൂടിയാണ് താരം.ബിഗ്ബോസിലൂടെ ആണ് താരം തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം പറയുന്നത്.തന്റെ പ്രണയത്തെ കുറിച്ചെല്ലാം താരം പറയുന്നുണ്ട്.അതോടെയാണ് ശുപ്പൂട്ടൻ എന്ന് വിളിക്കുന്ന ഏയ്ഞ്ചലിന്റെ കാമുകൻ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും സുപരിചിതനാകുന്നത്.
ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാവുന്നത്.ഒരുവൻ കാരണം ഒരു പെൺകുട്ടിയുടെ മനസ്സിന്റെ താളം തെറ്റി നടക്കാണെങ്കിൽ അവനെ അത്രേം അധികം സ്നേഹികുകയും വിശ്വസിക്കുകയും ചെയ്തിരുന്നു…… അവൻ തന്ന വാക്കുകൾക് അവൻ വില തരുന്നില്ല എന്ന് മനസിലാക്കിയ ആഹ് നിമിഷം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത് ഫേക്ക് പ്രോമിസസ് എന്നും താരം പറയുന്നുണ്ട്.