മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഈ രംഗത്ത് കാലെടുത്തു വയ്ക്കുന്നത്. ഒരു ഹിറ്റ് ചിത്രമായിരുന്നു ഇത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഒരു ചിത്രമാണ് ഹാപ്പി വെഡിങ്. അതിനുശേഷം ചില പടങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഫൺ എന്ന ലേബലിലാണ് ഇദ്ദേഹം ചിത്രങ്ങൾ സംവിധാനം ചെയ്യാറുള്ളത്.
അദ്ദേഹത്തിൻറെ പുതിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനം സമയമാണ് എന്ന് അദ്ദേഹം പറയുന്നു. കെ റെയിലിൽ യാത്ര ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നും ഒമർലുലു കൂട്ടിച്ചേർത്തു. കേരളവും കേന്ദ്രവും കോൺഗ്രസ് ഒന്നിച്ച് ഭരിച്ച സമയത്ത് നല്ല ഒരു ബൈപ്പാസ് റോഡ് പോലും ലഭിച്ചില്ല എന്നും കമൻ്റിൽ താരം പറയുന്നു.
എന്നാൽ ബിജെപി ഭരിക്കുന്ന സമയത്ത് നമ്മുടെ മുഖ്യ അത് ചെയ്തു എങ്കിൽ അംഗീകരിക്കണം എന്ന് ഒമർ ലുലു ഒരു കമൻ്റിൽ പറയുന്നു. നിരവധി കമൻറുകൾ ഇപ്പോൾ ഇതിന് ലഭിക്കുന്നുണ്ട്. ചില കമൻറുകൾക്ക് ഇദ്ദേഹം മറുപടിയും കൊടുക്കുന്നുണ്ട്.
പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് ഇദ്ദേഹം ഇപ്പോൾ. ബാബു ആൻറണി നായകനായ പവർ സ്റ്റാർ എന്ന ചിത്രമാണ് താരം പുതിയതായി സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്കുശേഷമാണ് ബാബു ആൻറണി ഇത്തരത്തിലുള്ള ഒരു കഥാപാത്രം ഏറ്റെടുക്കുന്നത്. ഇത് തന്നെ പ്രേക്ഷകരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.