അടിയുടെയും ഇടിയുടെയും ട്രാക്ക് മാറ്റിപ്പിടിച്ച് നടന് ആന്റണി വര്‍ഗീസ്. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
റിലീസ് ഡേറ്റിനുള്ള പ്രത്യേകതയും ആന്റണി അറിയിച്ചു. ടിനു പാപ്പച്ചന്- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ എത്തിയ അജഗജാന്തരവും ഈ ഡേറ്റില്‍ ആയിരുന്നു റിലീസ് ചെയ്തത് എന്നും ആന്റണി അറിയിക്കുന്നു.
ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്.നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്.
ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന് ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്,
ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. തന്റെ സിനിമാ കരിയറില്‍ ഭൂരിഭാഗം കഥാപാത്രങ്ങളും ആക്ഷന്‍ പശ്ചാത്തലത്തിലുള്ളതായിരുന്നു.
ആദ്യമായിട്ടാണ് ഒരു റോമാന്റിക് ഹീറോയായി ആന്റണി എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.