യൂട്യൂബ് ചാനലിനായി പാമ്പുകളെ കൈവശം വച്ച യുവാവ് അറസ്റ്റില്‍. യൂട്യൂബറായ രാമചന്ദ്ര റാണ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായിരിക്കുന്നത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളടക്കം ആറ് പാമ്പുകളെയാണ് ഇയാളുടെ കയ്യില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
യൂട്യൂബില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട് രാമചന്ദ്ര റാണയ്ക്ക്. പാമ്പുകളുമായുള്ള വിഡിയോകളും റാണ തന്റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇതിനായി മഴക്കാലത്ത് താന്‍ നാട്ടില്‍ വച്ച് പിടികൂടിയതാണ് പാമ്പുകളെയെന്ന് റാണ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ പാമ്പുകളെ തിരികെ തുറന്നുവിടുമെന്നും പാമ്പുകള്‍ക്ക് മറ്റ് ഉപദ്രവമുണ്ടാക്കാറില്ലെന്നും റാണ പറയുന്നു.
എന്നാല്‍ പാമ്പുകള്‍ക്ക് ഉപദ്രവമാകുന്നത് മാത്രമല്ല, റാണ അടക്കമുള്ളവരുടെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി. ഇതുപോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇതൊരു മാതൃകയാകണമെന്നാണ് പൊലീസ് പറയുന്നത്. വിഷമുള്ള പാമ്പുകളെ പിടികൂടി ഇങ്ങനെ കൈവശം വയ്ക്കുന്നത് ഒരേസമയം നിയമവിരുദ്ധവും അതേസമയം അപകടവുമാണ്. ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനാണ് ഏവരും ശ്രമിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ അജ്മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…
മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…
ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ഗുരുതരമായ നിയമലംഘനമായതുകൊണ്ട് ഉടൻ തന്നെ അസി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…
ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…