നടിയും ദുബായിൽ അർ ജെ യുമായി വർക്ക് ചെയ്യുന്ന നൈല ഉഷ ഓരോ മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സിനിമകളിൽ പോലെ തന്നെ സോഷ്യൽമീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച കുഞ്ഞനന്തൻ്റെ കട എന്ന സിനിമയിലൂടെയായിരുന്നു മലയാള ബിഗ് സ്ക്രീനിലേക്ക് നൈല ഉഷയുടെ അരങ്ങേറ്റം. എന്നാൽ എന്നാൽ ജയസൂര്യ യോടൊപ്പം പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയായിരുന്നു മലയാളികൾക്ക് സുപരിചിതയായത്. സിനിമയ്ക്ക് പുറമേ മികച്ചൊരു അവതാരികയും മോഡലുമാണ് നൈല ഉഷ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളാണ് നൈല ഉഷ. ആലപ്പാട്ട് മറിയം വർഗീസ് ആയി വന്ന പൊറിഞ്ചു മറിയം ജോസ് സിനിമയിലെ നൈല ഉഷയുടെ കഥാപാത്രം ആരാധകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. 2020ൽ മികച്ച സ്വഭാവ നടിക്കുള്ള വനിത ഫിലിം അവാർഡ്,സിനിമ അരങ്ങേറ്റ വർഷം ആയ 2013ലെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാവിഷൻ അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്.
ഒരുപാട് നല്ല സിനിമകളിൽ മികച്ച കഥാപാത്രങ്ങള്ളോടെ നൈല ഇനിയും എത്തുന്നുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ആദ്യ സോളോ ട്രിപ്പ് പോയിരിക്കുകയാണ് താരം. ഇസ്താൻബുളിൽ ആണ് ഇപ്പോൾ താരം ഉള്ളത്. തൻറെ ആദ്യ സോളോ ട്രിപ്പ് എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുമ്പിൽ പുതിയ വിശേഷം പങ്കുവെച്ചത്. താരത്തിൻറെ ആദ്യ സോളോ ട്രിപ്പിൽ ന്യൂ ഇയറും ആഘോഷിചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ എല്ലാ വിശേഷങ്ങളും സ്റ്റോറി ആയും പോസ്റ്റുകൾ ആയും താരം ആരാധകർക്ക് മുമ്പിൽ പങ്കുവെക്കുന്നുണ്ട്.
താരത്തിൻറെ ഫോട്ടോക്ക് താഴെ അഹാന കൃഷ്ണ അടക്കം മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖരും കമൻ്റ് ചെയ്യുന്നുണ്ട്. ഇസ്താൻബുഉള്ളിലുള്ള താരത്തിനോട് അവിടുത്തെ സ്ഥലങ്ങൾ സന്ദർശിക്കുവാൻ പറഞ്ഞുള്ള ആരാധകരുടെ കമൻറ് പോസ്റ്റിനു താഴെ ഉണ്ട്. താരത്തിൻറെ ആദ്യ സോളോ ട്രിപ്പ് 2022ൽ വലിയ വിജയം ആയിരിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.