നോക്കിയയുടെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി21 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറെ പ്രത്യേകതകളോടെയാണ് നോക്കിയ ജി21 വിപണിയിലെത്തുക.
ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. മെയിന്‍ സെന്‍സര്‍ 50 മെഗാ പിക്സലാണ്. ക്വിക് ചാര്‍ജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ നോക്കിയ ജി20 യുടെ പിന്‍ഗാമിയാണ് നോക്കിയ ജി21. ബ്ലാക്ക്, ഡെസ്റ്റ് നിറങ്ങളിലാകും ജി21 ലഭിക്കുക. 6.5 ഇഞ്ച് എച്ച്.ഡി പ്ലസ് സ്ക്രീന്‍ ആയിരിക്കും നോക്കിയ ജി 21ന്. 4ജിബി റാം മോഡലായിരിക്കും ബെസിക് മോഡല്‍. ഇതിനൊപ്പം തന്നെ മറ്റൊരു റാം പതിപ്പും ഇറങ്ങും. പിന്നില്‍ 50എംപി പ്രധാന സെന്‍സറിന് പുറമേ 2എംപിയുടെ രണ്ട് ക്യാമറയുണ്ടാകും. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.