30000 രൂപക്ക് ബഡ്ജറ്റ് ഐഫോണുമായി ആപ്പിൾ: ഐഫോൺ SE 2020 ബുക്കിംഗ് വെള്ളിയാഴ്ച മുതൽ : മാറുന്ന ബിസിനസ് സാഹചര്യത്തിൽ തങ്ങളുടെ പാരമ്പര്യ ബിസിനസ് രീതിയിൽ മാറ്റങ്ങൾ വരുത്താൻ ആപ്പിൾ നിര്ബന്ധിതരായിരിക്കുകയാണ്. ഇതിനു മുന്നോടിയായി 64 ജിബി സ്റ്റോറേജ് ഉള്ള ബഡ്ജറ്റ് സ്മാർട്ഫോൺ ആയ ഐഫോൺ SE 2020 ന്റെ ലോഞ്ച് ആപ്പിൾ Apple ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഫോൺ 8-ന് സമാനമായ അടിസ്ഥാന രൂപവും രൂപമുള്ള ഇതിൽ 4.7 ഇഞ്ച് സ്ക്രീനും, ടച്ച് ഐഡിയുള്ള ഹോം ബട്ടണും നൽകിയിട്ടുണ്ട് . ഫോണിന്റെ വില 399 ഡോളർ ആയാണ് ആപ്പിൾ നിശ്ചയിച്ചിരിക്കുന്നത്, അതായത് ഏകദേശം 30000 ഇന്ത്യൻ രൂപ. മുൻകാലങ്ങളിൽ പഴയ ഫോണുകളാണ് ആപ്പിൾ വിലകുറച്ചു വിറ്റിരുന്നത്, ഇതാദ്യമായാണ് വിലക്കുറവുള്ള ഒരു ഫോൺ ആപ്പിൾ നിർമിക്കുന്നത്.
ഏപ്രിൽ 17 വെള്ളിയാഴ്ച മുതൽ ഐഫോൺ SE മോടെലിന്റെ പ്രീ ഓർഡർ ആരംഭിക്കും. ഏപ്രിൽ 24 മുതൽ ഷിപ്പിംഗും ആരംഭിക്കുമെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ 128 ജിബി മോഡൽ 449 ഡോളറിനും, 256 ജിബി മോഡൽ 549 ഡോളറിനും ലഭിക്കും. മറ്റ് ഐഫോണുകളെപ്പോലെ, ഇതിലും ആപ്പിൾ ടിവി പ്ലസ് ഒരു വർഷത്തേക്ക് സൗജന്യമായിരിക്കും. SE 2020 കറുപ്പ്, വെള്ള, പ്രോഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
ചുരുക്കത്തിൽ ഐഫോൺ എസ്ഇ എന്നത് മികച്ച ക്യാമറയും പ്രോസസ്സറും ഉള്ള ഒരു ഐഫോൺ 8 ആണ് എന്ന് വിശേഷിപ്പിക്കാം. ഇത് താരതമ്യേന പഴയ രൂപകൽപ്പനയാണെങ്കിലും ഐഫോൺ എസ്ഇയിൽ ആപ്പിളിന്റെ എ 13 ബയോണിക് ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത് . എ13 ചിപ്പുകൾ ഏറ്റവും പുതിയ ഐഫോൺ 11, 11 പ്രോ മോഡലുകളിൽ മാത്രമാണ് ഉള്ളതെന്നോർക്കണം.
ശക്തമായ a 13 പ്രോസസ്സർ ഉള്ളതിനാൽ കാമറ ഫീച്ചറുകൾ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പിന്നിൽ ഫ്ളാഷോടു കൂടിയ 12 മെഗാപിക്സൽ ക്യാമറ ആണുള്ളത്. ലൈറ്റിംഗും വിശദാംശങ്ങളും മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം ഷോട്ടുകൾ ഒരൊറ്റ ഫോട്ടോയിലേക്ക് സംയോജിപ്പിക്കുന്ന സ്മാർട്ട് എച്ച്ഡിആർ ഫോട്ടോഗ്രഫി മെച്ചപ്പെടുത്താൻ എ 13 ബയോണിക് ചിപ്പുകൾ വഴി SE 2020 നു സാധിക്കുമെന്നാണ് ആപ്പിൾ പറയുന്നത്. കൂടാതെ ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉണ്ട് , വീഡിയോയിൽ “സിനിമാറ്റിക്” സ്റ്റെബിലൈസേഷനും 60 fps ഇത് 4 K വീഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. മുൻവശത്തെ സെൽഫി ക്യാമറ 7 മെഗാപിക്സലാണ്, ഇതിന് പോർട്രെയിറ്റ് മോഡ് ഇഫക്റ്റുകളും ചെയ്യാൻ കഴിയും.
18 W ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുമെങ്കിലും ബോക്സിൽ 5W ചാർജർ ആണ് ലഭിക്കുക. ലൈറ്റിനിങ് കണക്ടർ ആണ് ചാർജിങ്ങിനായി ഉള്ളത്, കൂടാതെ Qi വയർലെസ്സ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഹെഡ്ഫോൺ ജാക്ക് ഉണ്ടായിരിക്കില്ല പകരം ലൈറ്റിനിങ് ഹെഡ്ഫോൺസ് ആണ് ലഭിക്കുക