തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് കാജൽ അഗർവാൾ. കേരളത്തിലും ഏറെ ആരാധകരുള്ള താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ആണ് വരൻ. മുംബൈയിൽ വച്ചായിരിക്കും കല്യാണം. ലോക്ക്ഡൗൺ കാലയളവിൽ നടക്കുന്ന സെലിബ്രിറ്റി വിവാഹം എന്ന പ്രത്യേകത കൂടി ഇതിനുണ്ടാകും.
കാജൽ അഗർവാളിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞ മാസം ഓഗസ്റ്റ് മുതൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഗൗതം കിച്ചുലു എന്ന ബിസിനസ്മാൻ ആണ് വരൻ. തിങ്കളാഴ്ച ആണ് നടി ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുംബൈയിൽ വച്ചായിരിക്കും വിവാഹമെന്നും നടി അറിയിച്ചു. ഓൺലൈനായി ഇൻറീരിയൽ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം. മുംബൈയിലെ ഒരു ഫൈസ്റ്റാർ ഹോട്ടലിൽ വെച്ചായിരിക്കും വിവാഹം എന്നും രണ്ടുദിവസത്തെ പരിപാടിയായിരിക്കും ചടങ്ങ് എന്നും റിപ്പോർട്ടിൽ പറയുന്നു.