തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കി. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ നിയന്ത്രണങ്ങളും പഴയതുപോലെ തുടരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കിയെങ്കിലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കോവിഡ് മുൻകരുതലുകൾ കൃത്യമായും പാലിക്കണമെന്നും സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോക്ക്ഡൗൺ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാണ് ലോക്ക്ഡൗൺ ഒഴിവാക്കാമെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.