കൊവിഡ് വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. വാക്സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. വാക്സിന് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രത്തിന്റെ വാക്സിന് സങ്കേതിക സമിതിയിലെ അംഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് നിരവധി വാക്സിനുകള്‍ക്ക് ഇപ്പോള്‍ അംഗീകരം നല്‍കുന്നുണ്ട്. ഇത്തരം വാക്സിനുകള്‍ ക്ലിനിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.