അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ ഓരോ ദിവസവും പൊങ്ങി വരികയാണ്. 40 നിലയിൽ കൂടുതൽ ഉയരമുള്ള 154 കെട്ടിടങ്ങൾ ആണ് നിലവിൽ മുംബൈയിൽ ഉള്ളത്. 230 ആകുമ്പോഴേക്കും ഇതുപോലെയുള്ള കെട്ടിടങ്ങളുടെ എണ്ണം 200 ആയി ഉയരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഭൂമിക്ക് അടിയിലേക്ക് കൂടി നിർമ്മാണം സാധ്യമാണ് എന്നിരിക്കെ ഉയരം കൂടിയ കെട്ടിടങ്ങളുടെയും നിർമ്മാണം വലിയതോതിൽ ഇപ്പോൾ മുംബൈയിൽ പുരോഗതിക്കുകയാണ്. സൗത്ത് മുംബൈയിൽ മാത്രം 103 ടവറുകൾ ആണ് നിർമ്മാണത്തിൽ ഉള്ളത്.
മദ്യമുംബൈയിൽ 40 നിലകളിലായി 87 ഉയർന്ന കെട്ടിടങ്ങൾ ആണ് നിലവിലുള്ളത്. ഇതിൽ 42 എണ്ണം പണിപൂർത്തിയായതാണ്. 45 ടവറുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉയരം കൂടിയ ടവറുകളുടെ നിർമ്മാണം നിരവധി നടന്നുകൊണ്ടിരിക്കുകയാണ്. കടലും കടന്ന് ഭൂമിയുടെ അടിയിലേക്കും മുകളിലേക്കും മുംബൈ നഗരം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. 20030 എന്ന വർഷമാകുമ്പോഴേക്കും മുംബൈ എന്ന നഗരം അടിമുടി മാറും.
അതേസമയം ധാരാവി ചേരികൾ മുംബൈയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ അപമാനമാണ്. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ചേരുകൾ നിലകൊള്ളുന്നത്. 8 ലക്ഷത്തിലേറെ ആളുകൾ ആണ് ഈ ഇടുങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്നത്. ധാരാവിയും അതിൻറെ മുഖം മിനുക്കാൻ ഒരുങ്ങുകയാണ്. ചിരി പ്രദേശങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങളും കുടിലുകളും എല്ലാം പൊളിച്ചു നീക്കാൻ ഒരുങ്ങുകയാണ് വരുന്ന സർക്കാർ. എന്നിട്ട് ഇവിടെ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകും. ഇതോടെ പാർപ്പിട, വാണിജ്യ സമുച്ചയങ്ങൾ കുറെ പൊങ്ങിവരും.
നഗരത്തിലെ ചെറുകിട കച്ചവടക്കാരൻ താമസിക്കുകയും അവരുടെ വാണിജ്യം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളിൽ ഒന്നായി ധാരാവിയെ മാറ്റുക എന്നതാണ് അതാണ് അദാനിയുടെയും മോദിയുടെയും ലക്ഷ്യം. അതേസമയം എതിർപ്പുമായി ഇടതുപക്ഷ സംഘടനകൾ വരും എന്ന കാര്യം ഉറപ്പാണ്. പക്ഷേ ഇവർക്ക് ആരുംതന്നെ ഇപ്പോൾ പഴയ ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം. ഇടതുപക്ഷ സംഘടനകളുടെ ശല്യം ഉണ്ടാവില്ല എന്ന് ഉറപ്പായതുകൊണ്ട് തന്നെ പണി വളരെ സ്മൂത്തായി തന്നെ നടക്കും എന്ന കാര്യം ഉറപ്പാണ്. ഇനി അഥവാ ഉണ്ടാവുകയാണെങ്കിൽ തന്നെ അതിനെ അടിച്ചമർത്താനുള്ള എല്ലാ മെഷീനറിയും അദാനിയുടെയും മോദിയുടെയും കയ്യിൽ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ് എന്നാണ്.